kerala

ഇങ്ങനെയൊരു ജനകീയ നേതാവ് ഇനിയുണ്ടാകില്ല; നീതി നിഷേധത്തിനിടയില്‍ എനിക്ക് വേണ്ടി ഇടപെട്ട ധീര നേതാവ്: മഅദനി

By webdesk13

July 18, 2023

നീതി നിഷേധത്തിന്റെ കാലഘട്ടത്തില്‍ വളരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് അബ്ദുന്നാസര്‍ മദനി. ഭരണ-പ്രതിപക്ഷ മേഖലയില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നും മദനി അനുസ്രിച്ചു.

കോയമ്പത്തൂര്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി എന്നെ സന്ദര്‍ശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ബാംഗ്ലൂര്‍ ജയില്‍വാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ അന്ന് എന്നെ സന്ദര്‍ശിച്ചിരുന്നു.ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്’.അബ്ദുല്‍ നാസര്‍ മദനി ഫേസ്ബുക്കില്‍ കുറിച്ചു.

മദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഉമ്മന്‍ ചാണ്ടിക്ക് വിട! കേരള രാഷ്ട്രീയത്തിലെ അതികായകനും, ഉന്നതനുമായ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു. ഭരണ-പ്രതിപക്ഷ മേഖലയില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ല. എന്റെ നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തില്‍ വളരെ ശക്തമായ ഇടപെടലുകള്‍ ശ്രീ.ഉമ്മന്‍ ചാണ്ടി നടത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ എന്നെ സന്ദര്‍ശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്ത ശ്രീ. ഉമ്മന്‍ ചാണ്ടി ഞാന്‍ ബാംഗ്ലൂര്‍ ജയില്‍വാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദര്‍ശിച്ചിരുന്നു. ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ എന്റെ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ശ്രീ.ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിനും,കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു. അബ്ദുന്നാസിര്‍ മഅ്ദനി.