Video Stories

മാര്‍ പാംപ്ലാനിയുമായി കെ.സുധാകരന്‍ ചര്‍ച്ച നടത്തി

By webdesk13

April 15, 2023

തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തി. വൈകീട്ട് 5:30യോടെ അരമനയിലെത്തിയാണ് ആര്‍ച്ച് ബിഷപ്പുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്.

ക്രൈസ്തവ വിഭാഗം എന്നും കോണ്‍ഗ്രസിനൊപ്പം പാരമ്പര്യമായി നിന്നവരെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വതന്ത്യ കാലം മുതല്‍ ഇന്ന് വരെ കോണ്‍ഗ്രസിനെ കൈവിട്ട രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടില്ല. കേരളത്തിലെ വൈദികസമൂഹത്തോട് ഒരു അവിശ്വാസവും കോണ്‍ഗ്രസിനില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും നേരിടുന്ന അനുഭവങ്ങള്‍ അവര്‍ക്ക് നന്നായി അറിയാമെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.