kerala

ആത്മഹത്യാശ്രമം: അലൻ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്

By webdesk14

November 09, 2023

ആത്മഹത്യക്ക് ശ്രമിച്ച പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെതിരെ കേസെടുത്ത് പൊലീസ്. അലന്‍ ഷുഹൈബ് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. അലന്‍ ഷുഹൈബ് കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

മാവോയ്‌സ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും കോഴിക്കോട് സ്വദേശിയുമായ അലന്‍ ഷുഹൈബ് ഇന്നലെയാണ് അമിത അളവില്‍ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അലന്റേത് ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ എഴുതിയിരുന്നു.