crime

വയനാട്ടില്‍ കടുവയെ ചത്തനിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍; മരണകാരണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുകൊണ്ടെന്ന് ആരോപണം

By webdesk14

February 09, 2023

വയനാട് ചത്തനിലയില്‍ കടുവയുടെ ജഡം ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി കോളനിയിലെ ചീര കര്‍ഷകനായ കുഴിവിള ഹരികുമാറിനെ(56)യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുവയുടെ ജഡം ആദ്യം കണ്ടയാളെന്ന നിലയില്‍ നിരവധി തവണ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ഇതേ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തിലായിരുന്നു ഹരികുമാറെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ആരെയും ചോദ്യം ചെയ്യുകയൊ ഓഫീസിലേക്ക് വിളിപ്പിക്കുകയൊ ചെയ്തിട്ടില്ലെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. ഹരികുമാറിനോട് ഒരു തവണമാത്രമെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടൊള്ളു എന്നാണ് വനംവകുപ്പ് പറയുന്നത്.