crime

ഐഎസ്ആര്‍ഒയില്‍ ആത്മഹത്യ: ഒരാഴ്ച്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് പോലീസുകാരടക്കം 3 പേര്‍

By webdesk13

January 18, 2023

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. രണ്ട് പോലീസുകാരും ഇവരിലൊരാളുടെ ഭാര്യയുമാണ് ആത്മഹത്യ ചെയ്തത്.

2023 ജനുവരി 10 ന് കോണ്‍സ്റ്റബിള്‍ ചിന്താമണിയെ(29) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് ആദ്യ സംഭവം. ഛത്തീസ്ഗഡ് സ്വദേശിയായ ചിന്താമണി പിസിഎംസി റഡാര്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാത്രി ഐഎസ്ആര്‍ഒയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് സിംഗിനെ (30) സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയതാണ് രണ്ടാമത്തെ സംഭവം. വികാസ് സിങ്ങിന്റെ ഭാര്യ പ്രിയ സിംഗിനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ ശ്രീഹരിക്കോട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ കാരണം വ്യക്തമല്ല.