kerala

കഴിഞ്ഞ ദിവസം മരിച്ച പ്രവീണ് നാഥിന്റെ പങ്കാളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

By webdesk15

May 05, 2023

കഴിഞ്ഞ ദിവസം ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായി. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പ്രവീൺ നാഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ദിവസങ്ങൾക്ക് മുൻപ് ഇരുവരും പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവീണ്‍ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. പാലക്കാട് എലവഞ്ചേരിയാണ് പ്രവീണിന്‍റെ സ്വദേശം.