News
സൂര്യാഘാതം: സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് നാളെ കൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ സമയങ്ങളിലെ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയരാനാണ് സാധ്യത. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ ആളുകള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. മദ്യം, കാപ്പി, ചായ എന്നിവ ഉച്ച സമയങ്ങളില്‍ കുടിക്കുന്നത് ഒഴിവാക്കുക നിര്‍ജ്ജലീകരണം തടയാന്‍ കുപ്പിയില്‍ എപ്പോഴും വെള്ളം കരുതുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.അതേസമയം, മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇന്ന് അധ്യയനവര്‍ഷം തുടങ്ങുന്നത് രക്ഷാകര്‍ത്താക്കളില്‍ ആശങ്കക്ക് വകതെളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അത്യുഷ്ണവും അതിവരള്‍ച്ചയും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ക്ലാസുകള്‍ നടത്തുന്നത് വിലക്കിയത്.
സര്‍ക്കാര്‍ സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് ദിവസവും സൂര്യാഘാതം കൊണ്ട് പൊള്ളലേല്‍ക്കുന്നുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ 10 ദിവസം ക്ലാസുണ്ടാകും. ഈ ദിവസങ്ങളില്‍ ഷൂവും സ്‌കോക്‌സുമുള്‍പ്പെടുന്ന യൂണിഫോം നിര്‍ബന്ധവുമാണ്. സംസ്ഥാനത്തെ ചില കേന്ദ്രീയ വിദ്യാലയങ്ങളില്‍ ക്ലാസ് സമയം മാറ്റി ക്രമീകരിച്ചതും സ്ഥിതി വഷളാക്കും. രാവിലെ 8.20 മുതല്‍ 2.40 വരെയാണ് സാധാരണ സമയം. അത് 9 മുതല്‍ 3 വരെയാക്കിയത് അത്യുഷ്ണസമയത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ അതി ദയനീയമായിരിക്കും .
kerala
പരിമിതികളെ അതിജീവിച്ച്, അവകാശങ്ങൾക്കായി ശബ്ദമുയർത്തി: ലോക ഭിന്നശേഷി ദിനത്തിൽ ഒരു ഓർമ്മപ്പെടുത്തൽ!
ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്.
സിദ്ധീഖ് വൈദ്യരങ്ങാടി
ഇന്ന് ലോക ഭിന്നശേഷി ദിനം (ഡിസംബർ 3). പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിൻ്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്. ‘സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക’ എന്ന ലക്ഷ്യം ഈ ദിനാചരണത്തിനുണ്ട്.
യു.എൻ പൊതുസഭയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഈ ദിനാചരണം, പുനരധിവാസം, തുല്യ അവസരം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. 21 വർഷങ്ങൾക്കുശേഷം 2016-ൽ പുതുക്കിയ Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. വികലാംഗ പെൻഷൻ, ശ്രുതിതരംഗം, ആശ്വാസകിരണം, വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നുണ്ട്.
ജീനിയസുകളായ ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നമുക്കൊരു പ്രചോദനമാണ്. അന്ധയും മൂകയും ബധിരയുമായിരുന്ന ഹെലൻ കെല്ലർ സ്വപ്രയത്നം കൊണ്ട് ലോകത്തിന് സംഭാവനകൾ നൽകി. ലോക ജനസംഖ്യയുടെ 15 ശതമാനം ജനങ്ങൾ ഭിന്നശേഷിക്കാരാണെന്നാണ് കണക്ക്.
എന്നാൽ ഈ ദിനത്തിൽ, ആചരണങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം ഒരു ചോദ്യം!
‘പൂർണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്ന് നിയമം പറയുകയും വിദ്യാകിരണം, വിദ്യാജ്യോതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ, പഠനത്തിനുള്ള ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
100% കാഴ്ചയില്ലാത്ത, ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന എൻ്റെ മകൾ ആയിഷ സമീഹ HSS ക്ലാസ്സിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് പഠിക്കാനുള്ള പാഠപുസ്തകക്ക ഇനിയും ലഭിച്ചിട്ടില്ല. ഒരു ഭിന്നശേഷി വിദ്യാർത്ഥിയോടുള്ള ഈ നിസ്സംഗത തികഞ്ഞ അനീതിയാണ്!
അവകാശങ്ങൾ ഉറപ്പാക്കാനുള്ള നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ, നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെ പോകുന്നത് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു.
‘DISABLED’ അല്ല, ‘ഡിഫറെന്റലി ഏബിൾഡ്’ (Differently Abled) ആണ് അവർ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ സഹജീവികൾക്ക് കൈത്താങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിന് ആദ്യം വേണ്ടത്, അവർക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ അവകാശങ്ങൾ കൃത്യസമയത്ത്, ഒരു ഒഴികഴിവുമില്ലാതെ ഉറപ്പുവരുത്തുക എന്നതാണ്.
നീതിക്കായി ശബ്ദമുയർത്തുക!
News
പ്രളയത്തില്‍ കുടുങ്ങിയ 9 മാസം ഗര്‍ഭിണിയെ രക്ഷപ്പെടുത്തി ഇന്ത്യന്‍ സേന
തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്
കൊളംബോ: ശ്രീലങ്കയിലെ അലവത്തുംഗയില്‍ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ കുടുങ്ങിയ ഒന്‍പത് മാസം ഗര്‍ഭിണിയായ സ്ത്രീയെ ഇന്ത്യന്‍ സേന രാത്രി നടത്തിയ അതിവേഗ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.
തകര്‍ന്ന വീടുകളുടെ ഭാഗത്ത് നിന്ന് കേട്ട കരച്ചിലിന്‍ പിന്നാലെയാണ് ഇന്ത്യന്‍ ദുരന്തനിവാരണസംഘം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഗര്‍ഭിണിയെയും കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെയും ഉടന്‍ മെഡിക്കല്‍ ക്യാമ്പിലേക്ക് മാറ്റി ചികിത്സ നല്‍കി. ഓപ്പറേഷന്‍ ‘സാഗര്‍ ബന്ധു’യുടെ ഭാഗമായി ഇന്ത്യന്‍ സംഘം പ്രളയബാധിത പ്രദേശങ്ങളിലേയ്ക്ക് ഭക്ഷണം, മരുന്ന് തുടങ്ങി അടിയന്തര സഹായങ്ങള്‍ എത്തിച്ചു വരികയാണ്.
world
16 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; ഓസ്‌ട്രേലിയയില്‍ 10 ലക്ഷം കുട്ടികളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യും
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.
മെല്‍ബണ്‍: 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുന്ന പുതിയ നിയമം ആസ്‌ട്രേലിയ നടപ്പിലാക്കിയതോടെ, 10 ലക്ഷത്തിലധികം കുട്ടികളുടെ അക്കൗണ്ടുകള്‍ ഡിസംബര്‍ പത്തോടെ നിര്‍ജീവമാകാനിരിക്കുകയാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ടിക്ടോക് എന്നിവ ഉള്‍പ്പെടെ പത്തിലധികം പ്ലാറ്റ്‌ഫോമുകളിലാണ് ഈ നടപടി ബാധകമാകുന്നത്.
സോഷ്യല്‍ മീഡിയ കമ്പനികള്‍ ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്യാതെയോ പ്രായപരിധി കൃത്യമായി പാലിക്കാതെയോ പോയാല്‍, 4.95 കോടി ആസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴ ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പിഴ മുഴുവന്‍ ടെക് കമ്പനികളാണ് അടയ്‌ക്കേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി (16+) എത്തിയാലാണ് കുട്ടികള്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയുക.
സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഇത്തരത്തില്‍ കര്‍ശന നിയമം കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ രാജ്യമായി ആസ്‌ട്രേലിയ മാറുകയും ചെയ്തു. കുട്ടികളെ ഓണ്‍ലൈന്‍ അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുക, ഹാനികരമായ ഉള്ളടക്കങ്ങളെ കുറയ്ക്കുക, അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala19 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india20 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala18 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

