മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എന്‍സിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങ് നാളെ വൈകീട്ട് 5 മണിക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സുനേത്ര സമ്മതം അറിയിക്കുകയായിരുന്നു.
63-കാരിയായ സുനേത്ര പവാര്‍ നിലവില്‍ രാജ്യസഭാ എംപിയാണ് അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നത്. പുതിയ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി എന്‍സിപി എംഎല്‍എമാരുടെ യോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ചേരും.