business
സണ്‍ഫീസ്റ്റ് ഓള് റൗണ്ടര്‍ ബ്രാന്‍ഡില്‍ കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്കറ്റുമായി ഐടിസി
കൊച്ചി: ബിസ്ക്കറ്റുകളുടേയും കേക്കുകളുടേയും വിപണിയിലെ പ്രമുഖ ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ്, കനം കുറഞ്ഞ ഉരുളക്കിഴങ്ങ് ബിസ്കറ്റ് സണ്‍ഫീസ്റ്റ് ഓള് റൗണ്ടര്‍ ബ്രാന്‍ഡില്‍ വിപണിയിലിറക്കി. ഇത്തരത്തില്‍പ്പെട്ട ആദ്യ ഇന്ത്യന്‍ ബിസ്ക്കറ്റായ സണ്‍ഫീസ്റ്റ് ഓള് റൗണ്ടറിന് രാജ്യത്ത് ഇതുവരെ ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും കനം കുറഞ്ഞ ബിസ്ക്കറ്റുകളിലൊന്നെന്ന സവിശേഷതയുമുണ്ട്.
മസാല ചേര്‍ത്തതും കറുമുറെ കടിച്ചു തിന്നാവുന്നതുമായ ഈ പുതിയ തരം ബിസ്ക്കറ്റ്, രാജ്യത്തെ 6000 കോടി രൂപ വലിപ്പമുള്ള ക്രാക്കര്‍ ബിസ്ക്കറ്റ് വിഭാഗത്തില്‍ വലിയ മാറ്റങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മസാല രുചികളുള്ള സ്നാക്കുകളോട് വര്‍ധിച്ചു വരുന്ന വിപണിയുടെ പ്രിയം കണക്കിലെടുത്താണ് പുതിയ തരത്തില്‍പ്പെട്ട ഈ ബിസ്ക്കറ്റ് ഐടിസി സണ്‍ഫീസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏതു സമയത്തു വേണമെങ്കിലും കഴിക്കാവുന്നതും ക്രഞ്ചിയുമായ ഒരു സ്നാക്കായാണ് സണ്‍ഫീസ്റ്റ് ഓള് റൗണ്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉരുളക്കിഴങ്ങ് ചേര്‍ത്തത് കാരണം സാധാരണ ബിസ്ക്കറ്റുകളേയും ക്രാക്കറുകളേയും അപേക്ഷിച്ച് സവിശേഷമായ സ്വാദും മൊരിപ്പുമാണ് ഓള് റൗണ്ടറിന്റേത്. മുകളില്‍ വിതറിയ മസാലയാകട്ടെ, കൊതിയൂറുന്ന സൗരഭ്യത്തോടൊപ്പം തന്നെ കഴിച്ചു കഴിഞ്ഞ ശേഷവും ഏറെനേരം നാവില്‍ തങ്ങി നില്ക്കുന്ന സവിശേഷ സ്വാദും നല്കുന്നു.
ഡാര്‍ക്ക് ഫാന്റസി, ഫാംലൈറ്റ് നട്ട്സ്, വേദ ഡൈജസ്റ്റീവ്, സണ്‍ഫീസ്റ്റ് കേക്കര്‍ തുടങ്ങിയ വ്യത്യസ്ത രുചികളുടെ വിജയം തെളിയിച്ചതു പോലെ തന്നെ, വിപണിയില്‍ വന്മാറ്റങ്ങളുണ്ടാക്കുന്ന ഐടിസിയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് സണ്‍ഫീസ്റ്റ് ഓള് റൗണ്ടറെന്ന് ഐടിസി ഫുഡ്സ് ഡിവിഷനിലെ ബിസ്ക്കറ്റ് ആന്‍ഡ് കേക്ക് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു, ”ക്രാക്കര്‍ വിഭാഗത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രീമിയം ബിസ്്്ക്കറ്റാണ് സണ്‍ഫീസ്റ്റ് ഓള് റൗണ്ടര്‍. ബിസ്ക്കറ്റ് കാറ്റഗറിയില്‍ ക്രാക്കേഴ്സ് എന്നത് ഒരു വലിയ വിഭാഗമായതിനാല്‍, ഞങ്ങളുടെ ഉല്‍പ്പന്നനിര കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് പുതിയ രുചികള്‍ നല്‍കുന്നതിനും ഉചിതമായ സമയമാണിതെന്ന് ഞങ്ങള്‍ കരുതുന്നു. ക്രാക്കര്‍ വിഭാഗത്തിലെ ഉപഭോക്തൃ അനുഭവം പുനര്‍നിര്‍വചിക്കുകയും ബിസ്ക്കറ്റുകളിലേയും കേക്കുകളിലേയും പുതുമയുടെ ചാമ്പ്യനെന്ന സണ്‍ഫീസ്റ്റിന്റെ മികവ് കൂടുതല്‍ ഉറപ്പിയ്ക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം,’ അദ്ദേഹം പറഞ്ഞു.
32.9 ഗ്രാം, 75 ഗ്രാം പാക്കുകളില്‍ വിപണിയിലെത്തിയിരിക്കുന്ന സണ്‍ഫീസ്റ്റ് ഓള് റൗണ്ടറിന്റെ ചില്ലറ വില്‍പ്പന വില യഥാക്രമം 10 രൂപ, 20 രൂപ എന്നിങ്ങനെ. ആദ്യഘട്ടത്തില്‍ ദക്ഷിണേന്ത്യ, പശ്ചിമ ബംഗാള്‍, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ വിപണിയിലെത്തിയിട്ടുള്ള സണ്‍ഫീസ്റ്റ് ഓള് റൗണ്ടര്‍, www.ITCstore.in, സൂപ്പര്മാര്ക്കറ്റുകളുള്പ്പെടെയുള്ള മോഡേണ്‍ ട്രേഡ് ഔട്ട്ലെറ്റുകള്, പലചരക്കുകടകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
business
പൊള്ളുന്ന വില; സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു; 81000 കടന്നു
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയും പവന് 160 രൂപ വര്‍ധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലത്തേതിനെക്കാള്‍ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുര്‍ബലമായതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം. ഇന്നലെ 88 രൂപയില്‍ ആയിരുന്നു. അന്താരാഷ്ട്ര വിലയില്‍ ഒരു ചെറിയ കുറവ് വന്നാല്‍ പോലും കൂടുതല്‍ നിക്ഷേപകര്‍ എത്തുന്നതാണ് വീണ്ടുമുള്ള വില വര്‍ധനവിന് കാരണം.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
-
india12 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News14 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
