kerala

സൂപ്പര്‍ ലീഗ് കേരള രണ്ടാം റൗണ്ട് ഇന്ന് ആരംഭിക്കുന്നു

By webdesk17

October 10, 2025

തിരുവനന്തപുരത്ത് സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. വൈകീട്ട് 7:30ന് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ തിരുവനന്തപുരം കോമ്പന്‍സ് ഫോഴ്സ് കൊച്ചിയെ നേരിടും. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ആദ്യ റൗണ്ടില്‍ കൊച്ചി കാലിക്കറ്റിനെ 21ന് ജയിച്ചതിനുശേഷം, തിരുവനന്തപുരത്തിന്റെ ആദ്യ മത്സരം കണ്ണൂരിനെതിരെ 32 തോല്‍വിയായിരുന്നു.

നാളെ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് തൃശൂരിനെ നേരിടും, ഞായറാഴ്ച കണ്ണൂര്‍മലപ്പുറം മത്സരം നടക്കും.

മത്സരങ്ങള്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും.