News

സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന് ഇന്ന് തുടക്കം

By webdesk17

October 02, 2025

കൊച്ചി: കേരള ഫുട്ബോളില്‍ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണ് ഇന്ന് കൊച്ചില്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഗ്രാന്‍ഡ് കിക്കോഫോടെ ആരംഭിക്കുന്നു. നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്.സി.യും രണ്ടാം സ്ഥാനക്കാരനായ ഫോഴ്സ് കൊച്ചി എഫ്.സി.യും ഇന്ന് മുഖാമുഖം മത്സരിക്കും. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഫൈനല്‍ ഉള്‍പ്പെടെ 33 മത്സരങ്ങള്‍ നടക്കും.

ഒക്ടോബര്‍ 2 വൈകുന്നേരം 6 മണിക്ക് കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടക്കും, ഉദ്ഘാടന മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും. ക്ലബ് ഉടമകള്‍, സിനിമ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രഥമ സീസണില്‍ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി., കാലിക്കറ്റ് എഫ്.സി., മലപ്പുറം എഫ്.സി., തൃശൂര്‍ മാജിക് എഫ്.സി., ഫോഴ്സ് കൊച്ചി എഫ്.സി., തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി. ടീമുകള്‍ രണ്ടാം സീസണിലും മത്സരിക്കും.

മുന്‍വര്‍ഷം നാല് വേദികളിലായിരുന്ന മത്സരങ്ങള്‍ ഇത്തവണ ആറ് വേദികളിലായി എത്തുന്നു. കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ഹോം ഗ്രൗണ്ടുകളായിരിക്കും. ഫോഴ്സ് കൊച്ചി എഫ്.സി. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങും.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (കാലിക്കറ്റ് എഫ്.സി.), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം എഫ്.സി.), തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം (തിരുവനന്തപുര കൊമ്പന്‍സ്) എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.