News

മഞ്ചേരി സൂപ്പര്‍ കപ്പില്‍ ഹൈദരാബാദ് ഈസ്റ്റ്ബംഗാളിനെ നേരിടും

By webdesk11

April 13, 2023

മഞ്ചേരി സൂപ്പര്‍ കപ്പില്‍ രണ്ടാം മത്സരത്തില്‍ ബി ഗ്രൂപ്പിലെ ഗ്ലാമര്‍ ടീമുകള്‍ ഏറ്റുമുട്ടും. ആദ്യ കളിയില്‍ വിജയം നേടിയ ഹൈദരാബാദ് രണ്ടാം വിജയം നേടി രാജകീയമായി സെമിയിലെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഈസ്റ്റ്ബംഗാളിനെ നേരിടാനിറങ്ങുക. ഒഡീഷയുമായി സമനിലയില്‍ പിരിഞ്ഞ ഈസ്റ്റ് ബംഗാളിന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണ്. കടുത്ത മത്സരം തന്നെയാകും പയ്യനാട് സാക്ഷിയാകുക.