Video Stories

സജിയുടെ കുടുംബത്തിന് കൈത്താങ് : കെ.എം.സി.സി.യുടെ ധനസഹായം കൈമാറി

By webdesk17

September 01, 2025

മാന്നാര്‍: സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ ലൈല അഫ്ലാജ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും അംഗമായി മരണപ്പെട്ട മാടപ്പള്ളി ഇലഞ്ഞിമേല്‍ എം.വി സജിയുടെ കുടുംബത്തിനുള്ള ധന സഹായം കൈമാറി. മുസ്ലിം ലീഗ് ചെങ്ങന്നൂര്‍ മണ്ഡലം കമ്മിറ്റിയും കെ.എം.സി.സിയും ലൈല അഫ്ലാജ് സെന്‍ട്രല്‍ കമ്മിറ്റിയും ചേര്‍ന്ന് മാന്നാര്‍ ലീഗ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങ് സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ കന്നേറ്റി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബി.എസ് ബിജു അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഷാജി കുരട്ടിക്കാട് സ്വാഗതം പറഞ്ഞു. മുന്‍ ജില്ലാ സെക്രട്ടറി ബി.എ ഗഫൂര്‍ ആമുഖ പ്രഭാഷണം നടത്തി. കെ.എം.സി.സി ലൈല അഫലാജ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എ മുഹമ്മദ് രാജ സജിയുടെ കുടുംബത്തിന് 6 ലക്ഷം രൂപയുടെ ധന സഹായം കൈമാറി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ സാഹിബ്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ്, ഷൈനാ നവാസ്, മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ അമീര്‍, ഷാജി കെ.എം.സി.സി, അബ്ദുള്‍ ലത്തിഫ് തൊടിയൂര്‍,മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എ ലത്തീഫ്,മാന്നാര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ റഷീദ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കല്‍, യു.ഡി.എഫ് മാന്നാര്‍ മണ്ഡലം കണ്‍വീനര്‍ എ.കെ മിര്‍സാദ്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി സലിം മണപ്പുറത്ത്, മുന്‍ നിയോജക മണ്ഡലം പ്രസിവന്റ് എന്‍.എ സുബൈര്‍, എം. താജുദീന്‍ കുട്ടി, സുലൈമാന്‍ കുഞ്ഞ് കുന്നേല്‍, മാഹീന്‍ ആലുമ്മൂട്ടില്‍, റഫീഖ് കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.