india

ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീം കോടതി; നിയമത്തില്‍ ഇടപെടാനില്ല

By webdesk11

May 18, 2023

ജെല്ലിക്കെട്ടിനെ അനുമതി നല്‍കി സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ച് അംഗ ബെഞ്ച് വിധി പ്രസ്താവിച്ചു.

പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.