ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാനെന്ന് സുപ്രീം കോടതി. ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. സബ്‌സിഡികള്‍ക്ക് വേണ്ടി മാത്രമാണോ അതോ മറ്റ് കാര്യങ്ങള്‍ക്കും ആധാര്‍ ഉപയോഗിക്കാന്‍ ആകുമോയെന്ന് നിശ്ചയിക്കണമെന്നും കോടതി പറഞ്ഞു.ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്നും വ്യക്തിവിവരങ്ങള്‍ ഇപ്പോള്‍ തന്നെ സ്വകാര്യ ഏജന്‍സികളുടെ കൈവശം ഇല്ലേയെന്നും കോടതി ചോദിച്ചു. ഈ കേസിലെ അന്തിമ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. വാദത്തിന്റെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. കേസില്‍ നാളെയും വാദം തുടരും. അഞ്ചംഗ ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യങ്ങള്‍ ചോദിച്ചത്.