kerala

ശിക്ഷിച്ചാൽ ഉടൻ അയോഗ്യരാക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു

By webdesk15

March 25, 2023

ജനപ്രതിനിധികളെ ക്രിമിനൽ കേസിൽ രണ്ടു വർഷത്തേക്ക് ശിക്ഷിച്ചാൽ ഉടൻ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി.ജനപ്രാതിനിധ്യ നിയമത്തിലെ 8(3) ലെ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ആഭ മുരളീധരനാണ് ഹർജി നൽകിയത്. അയോഗ്യത സംബന്ധിച്ച ഉത്തരവിറക്കുന്നതിനു മുൻപ് ശിക്ഷ ലഭിച്ച കേസിന്റെ സ്വഭാവം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടികളുടെ പശ്ചാത്തലത്തിലാണ് ഹർജി.