ന്യൂഡല്‍ഹി. വാക്‌സിന്‍ നയം സംബന്ധിക്കുന്ന സത്യവാങ്മൂലം ചോര്‍ന്നെന്ന് സുപ്രീം കോടതി. കോടതിക്ക് ലഭിക്കുന്നതിനു മുന്‍പ് സത്യവാങ്മൂലത്തിലെ ഉള്ളടക്കം മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വാക്‌സിന്‍ നയത്തില്‍ കോടതി ഇടപെടരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം്. എന്നാല്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനാല്‍ ചോര്‍ച്ച തടയാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതി അറിയിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.