Culture

സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

By webdesk11

July 30, 2023

നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറണാകുളം പാലാരിവെട്ടത്ത് വെച്ച് കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് അപകടം. എതിര്‍ ദിശയില്‍ നിന്ന് വന്ന ബൈക്കിനെ സുരാജിന്റെ കാര്‍ ഇടിക്കുകയായിരുന്നു.