kerala

ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

By webdesk17

October 31, 2024

ആംബുലന്‍സ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് സുരേഷ് ഗോപി. പൂരസ്ഥലത്തേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ സുരേഷ് ഗോപി പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ ആംബുലന്‍സില്‍ കയറിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കാലിന് സുഖമില്ലായിരുന്നെന്നും കാറിലെത്തിയപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടകള്‍ ആക്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവര്‍ക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അറേഞ്ച്‌മെന്റാണ് ആബുലന്‍സെന്നും തന്റെ കാലിന് സുഖമില്ലാത്തതിനാലാണ് കയറിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരുടെ ഗുണ്ടകള്‍ തന്റെ വണ്ടി ആക്രമിച്ചതാണെന്നും തന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണെന്നും അദ്ദഹം പറഞ്ഞു.

ഇതിനൊന്നും വിശദീകരണം തരേണ്ട ആവശ്യവുമില്ലെന്നും സി.ബി.ഐ വരുമ്പോള്‍ അവരോട് പറയുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.