india

പെണ്‍കുട്ടികളെ മൂല്യങ്ങള്‍ പഠിപ്പിച്ചാല്‍ ഹാത്രസ് മോഡല്‍ പീഡനങ്ങള്‍ അവസാനിപ്പിക്കാമെന്ന് ബിജെപി എംഎല്‍എ

By ചന്ദ്രിക വെബ് ഡെസ്‌ക്‌

October 04, 2020

ലഖ്‌നൗ: പെണ്‍കുട്ടികളെ മാതാപിതാക്കള്‍ മൂല്യങ്ങള്‍ പഠിപ്പിച്ചാല്‍ ഹാത്രസ് മോഡല്‍ പീഡനങ്ങള്‍ ഒഴിവാക്കാമെന്ന് ബിജെപി എംഎല്‍എ. യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിങ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ഹാത്രാസ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടാന്‍ കാരണം പെണ്‍കുട്ടിയുടെ സ്വഭാവദൂഷ്യമാണെന്നാണ് ബിജെപി എംഎല്‍എയുടെ പ്രസ്താവന അര്‍ത്ഥമാക്കുന്നത്.

സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുകയാണ് ഇത്തരം പീഡനങ്ങള്‍ തടയാനുള്ള ഏക വഴിയെന്നാണ് എംഎല്‍എ പറയുന്നത്. ഭരണകൂടത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാം. എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാരും നല്ല മൂല്യങ്ങളും ചേര്‍ന്നാല്‍ മാത്രമേ നമ്മുടെ നാടിനെ മനോഹരമാക്കാന്‍ കഴിയുകയുള്ളൂ’-സുരേന്ദ്ര സിങ് പറഞ്ഞു.