‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ തമ്പാനൂര്‍ സുരേഷ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത നിഷേധിച്ച് തമ്പാനൂര്‍ സുരേഷ് തന്നെ ഇപ്പോള്‍ രംഗത്തെത്തി. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് സുരേഷ് വ്യക്തമാക്കി.

വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നായിരുന്നു സുരേഷിന്റെ പ്രതികരണം. ചിരിച്ചുകൊണ്ടാണ് വിവാഹമിപ്പോള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകുമെന്ന് മറുപടി നല്‍കിയത്. അതാണിപ്പോള്‍ വിവാഹമെന്ന രീതിയില്‍ പ്രചരിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി വന്ന വാര്‍ത്തയിലായിരുന്നു വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നത്. വിവാഹം അടുത്ത വര്‍ഷമെന്നായിരുന്നു വാര്‍ത്ത. ഇത് നിഷേധിച്ചാണ് ഇപ്പോള്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.