crime

ഇന്‍സ്റ്റഗ്രാം വഴി പ്രണയംനടിച്ച് ലൈംഗിക ചൂഷണം; സ്വര്‍ണാഭരണങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

By webdesk14

April 02, 2023

സാമുഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും പിന്നീട് ഇവരെ കമ്പളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍.

വയനാട് തരുവണ സ്വദേശി ഉമറുല്‍ മുക്താര്‍ (23) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശിനിയായ യുവതിയോട് ഇന്‍സ്റ്റഗ്രാമില്‍ സൗഹൃദം സ്ഥാപിച്ച് ഒരു പവനിലധികം തൂക്കം വരുന്ന സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തു മുങ്ങിയ കേസിലാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുടെ സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങിയത്. തുടര്‍ന്ന് സമാനമായ രീതിയില്‍ കുറ്റകൃത്യം നടത്തുന്നയാളുകളെ കേന്ദ്രീകരിച്ച് കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.