india

ട്രെയിനിന് തീപിടിച്ചുവെന്ന സംശയം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിലിടെ യാത്രക്കാരെ മറ്റൊരു ട്രെയിനിടിച്ചു; എട്ട് മരണം

By webdesk18

January 22, 2025

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ട്രെയിനിന് തീപിടിച്ചെന്ന് സംശയിച്ച് രക്ഷപ്പെടാനായി ചാടിയിറങ്ങിയ യാത്രക്കാരെ മറ്റൊരു ട്രയിനിടിച്ച് അപകടം. സംഭവത്തില്‍ എട്ട് യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാരെ കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ ഇടിക്കുകയിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്ത യാത്രക്കാര്‍ കോച്ചില്‍ തീപ്പൊരി കണ്ടതിനെ തുടര്‍ന്ന് എമര്‍ജന്‍സി ചെയിന്‍ വലിക്കുകയും തുടര്‍ന്ന് പുറത്തിറങ്ങുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ നിര്‍ത്തിയ ശേഷം, യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത് സമാന്തരമായി കിടന്നിരുന്ന മറ്റൊരു ട്രാക്കിലേക്കായിരുന്നു ഈ സമയത്താണ് കര്‍ണാടക എക്‌സ്പ്രസ് ഇവരെ ഇടിക്കുന്നത്.