പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ്സ് ഒാടിച്ച് സസ്്‌പെന്‍ഷനിലായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നടപടിയില്‍ രൂക്ഷപ്രതികരണവുമായി രംഗത്ത്.ഫെയസ്ബുക്ക് പോസറ്റിലൂടെയാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ എസ്. ജയദീപന് രൂക്ഷ വി്മര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെയാണ് ഇയാള്‍ ബസ്സ് ഓടിച്ചത്.
എന്നാല്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഇയാള്‍.

അതിലൊരണ്ണം

കെഎസ്ആര്‍ടിസിയിലെ എന്നേ സസ്‌പെന്‍ഡ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്‍ഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ…

മറ്റൊന്ന്

ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന്‍ ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്‌കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി TS No 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.

മറ്റൊന്ന്

പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക .ഞാന്‍ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. യാത്രക്കാര്‍ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാന്‍ എന്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കില്‍ യാത്രക്കാര്‍ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക

അധികം വെള്ളം ഇല്ലാതിരുന്ന റോഡിലൂടെ ബസ്സ് മുന്നോട്ട് എടുക്കാമെന്ന് പ്രതീക്ഷയിലായിരുന്നു ഡ്രൈവര്‍ വണ്ടി എടുത്തത്. എന്നാല്‍ ഇതിനിടയില്‍ ഇരിച്ചെത്തിയ വെള്ളത്തില്‍ ബസ് പകുതിയില്‍ നിന്ന് പോയി. അപ്പോഴേക്കും ബസ് ചെറിയ രീതിയില്‍ മുന്നോട്ടു നീങ്ങുകയും ഓഫ് ആവുകയും ചെയ്തു. ഒരാള്‍ പൊക്കത്തില്‍ ഉണ്ടായിരുന്ന വെള്ളത്തിലൂടെയാണ് നാട്ടുകാരുടെ സഹായത്തോടെ് യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്. വടം ഉപയോഗിച്ചാണ് ബസ് സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചു കയറ്റിയത്.

എന്നാല്‍ ശേഷം വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവനു ഭീഷണിയും ബസ്സിന് നാശനഷ്ടവും വരുത്തി എന്ന പേരില്‍ ഡ്രൈവര്‍ എസ് ജയ്ദീപന്‍ സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു.

എന്നാല്‍ ഇദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം