kerala

ബ്യൂട്ടിപാർലർ ഉടമയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

By webdesk14

July 02, 2023

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സതീശനെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായത്. വ്യാജകേസ് കെട്ടിചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നതിനാണ് നടപടി.

ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിക്കെതിരെ വ്യാജ കേസ് ചമയ്ക്കാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീശന്‍ കൂട്ടുനിന്നുവെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന് ശേഷം ഇയാള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായേക്കും.