ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അഴിമതി ആരോപണത്തെ പരോക്ഷമായി ശരിവെച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ധനമന്ത്രാലയത്തില്‍ നിന്നും എങ്ങനെ ചേര്‍ന്നുവെന്നും അത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്യേഷിക്കണമെന്നുമാണ് സ്വാമി അഭിപ്രായപ്പെട്ടത്.
ആരോപണ വിഷയത്തില്‍ ട്വിറ്ററിലൂടെയാണ് സുബ്രമണ്യന്‍ സ്വാമി പ്രതികരിച്ചത്. എന്നാല്‍ ട്വീറ്റില്‍ രാഹുലിലെ ബുദ്ധു എന്നാണ് സ്വാമി വിശേഷിപ്പിച്ചത്.

“ഇപ്പറിയുന്ന ആദായനികുതി രേഖകള്‍ ധനമന്ത്രാലയത്തില്‍ നിന്നും ബുദ്ധുവിന് എങ്ങനെ ലഭിച്ചു എന്നതില്‍ ജെയ്റ്റിലി അന്യേഷണത്തിന് ഉത്തരവിടണം. ഇത്ര രഹസ്യ സ്വഭാവമുള്ള വകുപ്പുതല രേഖകള്‍ ബുദ്ധുവിന് ആരാണ് നല്‍കിയതെന്ന് നമുക്കു അറിയണം”, എന്നാണ് സ്വാമിയുടം ട്വീറ്റ്.
സുബ്രഹ്മണ്യന്‍ സ്വാമി തന്നെ ആരോപണ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടതിലൂടെ രാഹുല്‍ പുറത്തുവിട്ട രേഖകള്‍ യഥാര്‍ത്ഥമാണെന്ന വിലയിരുത്തലാണുണ്ടായത്. ബിജെപി നേതാവ് തന്നെ രേഖകള്‍ക്ക് സ്ഥിരീകരണം നല്‍കിയത് വന്‍ വിവാദമായിരിക്കയാണ്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സഹാറാ, ബിര്‍ളാ എന്നീ കമ്പനികളില്‍ നിന്നുമായി മോദി 50 കോടി കൈപ്പറ്റിയെന്ന കടുത്ത ആരോപണമാണ് വിവര സഹിതം രാഹുല്‍ നടത്തിയത്. 2014ല്‍ സഹാറയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ ഇതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് ഉത്തരം നല്‍കാന്‍ മോദി തയ്യാറായിട്ടില്ല.
അതേസമയം, അഴിമതി ആരോപണത്തിന് മറുപടി നല്‍കുന്നതിന് പകരം രാഹുലിനെ വ്യക്തിഹത്യ ചെയ്യാനും പരിഹസിക്കാനുമാണ് മോദി ശ്രമിച്ചത്.