Connect with us

kerala

ഇഡിയുടെ അന്വേഷണത്തിന് വഴിത്തിരിവായത് സ്വപനയുടെ ഫോണ്‍; വമ്പന്മാര്‍ കുടുങ്ങാന്‍ സാധ്യത

പല വിഐപികളുമായും ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ഈ ഫോണിലുണ്ടെന്നാണ് സൂചന

Published

on

ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് മുന്നോട്ടു പോകുന്നത് സ്വപ്നയുടെ ഫോണ്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കി. അറസ്റ്റ് ചെയ്തപ്പോള്‍ സ്വപ്‌ന നഷ്ടപ്പെട്ടെന്ന് പറഞ്ഞ ഫോണ്‍ ഇഡിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ഈ ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ മുഴുവന്‍ വീണ്ടെടുത്താണ് ഇഡി കേസ് മുന്നോട്ടു നീക്കിയത്.

ഫോണില്‍ നിന്നും ലഭിച്ച നിര്‍ണ്ണായക വിവരങ്ങളാണ് ശിവശങ്കറിലേക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം എത്തിച്ചത്. നിര്‍ണ്ണായകമായ വാട്ട്‌സ് അപ്പ് ചാറ്റുകളുണ്ടായിരുന്നത് ഈ ഫോണിലാണ്. ഇതാണ് ശിവശങ്കറിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്.

swapna suresh

സ്വപ്‌ന പല വിഐപികളുമായും ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങള്‍ ഈ ഫോണിലുണ്ടെന്നാണ് സൂചന. ഫോണ്‍ കണ്ടെടുത്തത് പല ഉന്നതരെയും കുടുക്കാന്‍ വഴിതുറക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച; 11.58 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച.

Published

on

തിരുവനന്തപുരം ചിറയിന്‍കീഴ് ആളില്ലാതിരുന്ന വീട്ടില്‍ വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക് ഷാരോണ്‍ ഡെയിലില്‍ സുശീല സി.പെരേരയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 107 ഗ്രാം സ്വര്‍ണവും ഇന്ത്യന്‍, വിദേശ കറന്‍സികളും മോഷ്ടിക്കപ്പെട്ടു. മൊത്തം 11.58 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.

മകളുടെ ഭര്‍ത്താവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി സുശീല വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് മനസിലാക്കിയത്. വീടിനുള്ളിലെ ഷെല്‍ഫുകള്‍ തുറന്ന് അതിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ടിരിക്കുകയായിരുന്നു.

അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളാണ് നഷ്ടമായത്. മാല, വളകള്‍, കമ്മലുകള്‍, മോതിരം തുടങ്ങിയവയാണ് കവര്‍ന്നത്. ഇന്ത്യന്‍ രൂപ, സൗദി, യു.എ.ഇ കറന്‍സികള്‍, വിലയേറിയ വാച്ച് എന്നിവയും നഷ്ടമായിട്ടുണ്ട്. മരുമകന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായി മകള്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്നതാണ് പണം. ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

തലപ്പാടി വാഹനാപകടം; ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവുമാണ് അപകടത്തിന് കാരണം

കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്.

Published

on

കാസര്‍ഗോഡ് തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയായ വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. ബസ് ടയറിന്റെ തേയ്മാനമാണ് അപകട വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമായെന്നും ആര്‍ടിഒയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവര്‍ നിജലിംഗപ്പ പൊലീസിന് നല്‍കിയ മൊഴി. മൊഴി തെറ്റാണെന്നും ടയറിന് തേയ്മാനവും ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് മാട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.

അപകടത്തില്‍ ആറ് കര്‍ണാടക സ്വദേശികളാണ് മരിച്ചത്.

Continue Reading

kerala

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഹര്‍ജി കോടതി തള്ളി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നടക്കും.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന്റെ വീഴ്ചകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുകയും ചെയ്തു. അന്വേഷണസംഘം തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമാക്കി തീര്‍ക്കുകയും ചെയ്തെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

പ്രതിയുടെ ഫോണ്‍ കൃത്യമായി പരിശോധിച്ചില്ലെന്നും പ്രശാന്തനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിപി ദിവ്യയാണ് കേസിലെ പ്രതിയെന്നും യാത്രയയപ്പ് യോഗത്തില്‍ വിളിക്കാതെ എത്തിയ ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

Continue Reading

Trending