kerala

കേസുകള്‍ റദ്ദാക്കില്ല; സ്വപ്‌നയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

By Chandrika Web

August 19, 2022

കൊച്ചി: കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാനം തുടങ്ങിയ കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു സ്വപ്‌നയുടെ ആവശ്യം. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആവശ്യമെങ്കില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി.