കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും ചോദ്യം ചെയ്യലിനായി പ്രതി സ്വപ്ന സുരേഷിനെ എന്‍ഐഎ ഇന്നു കസ്റ്റഡിയില്‍ വാങ്ങും. മുമ്പ് ചോദ്യം ചെയ്തില്‍ സ്വപ്ന നല്‍കിയ മൊഴികള്‍ പലതും വസ്തുതാവിരുദ്ധമാണെന്ന എന്‍ഐഎയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നത്.

ജൂണ്‍ 10 ബെംഗളൂരുവില്‍ അറസ്റ്റിലായ ശേഷം തുടര്‍ച്ചയായി 12 ദിവസം സ്വപ്നയെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. എം. ശിവശങ്കര്‍, മന്ത്രി കെ.ടി ജലീല്‍, മറ്റു ചില മന്ത്രിമാര്‍ എന്നിവരുമായുള്ള സ്വപ്നയുടെ അടുപ്പത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണു വീണ്ടും ചോദ്യം ചെയ്യുന്നത്.

അതേസമയം കേസിലെ പ്രതി സജിതിന്റെ ജാമ്യാപേക്ഷയില്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.