Connect with us

kerala

‘ചില്ലിക്കാശ് പോലും നഷ്ടപരിഹാരമായി നല്‍കില്ല, മാപ്പും പറയില്ല’; എം വി ഗോവിന്ദന് മറുപടി കത്തുമായി സ്വപ്‌ന സുരേഷ്

സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്‌ന സുരേഷ് ഫെയ്‌സബുക്കില്‍ പങ്കുവെച്ചു

Published

on

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ വക്കീല്‍ നോട്ടീസ് അയച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. നഷ്ടപരിഹാരമായി ചില്ലിക്കാശ് പോലും നല്‍കില്ലെന്നും മാപ്പു പറയില്ലെന്നും സ്വപ്നയുടെ മറുപടിക്കത്തില്‍ പറയുന്നു. സ്വപ്‌നയുടെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് തയ്യാറാക്കിയ മറുപടിക്കത്ത് സ്വപ്‌ന സുരേഷ് ഫെയ്‌സബുക്കില്‍ പങ്കുവെച്ചു.

മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ സ്വീകരിച്ച എല്ലാ നിയമനടപടികളെയും സ്വാഗതം ചെയ്യുന്നു. ഒരു കോടി രൂപയുടെ പത്ത് ശതമാനം കോടതി ഫീസ് ആയി അടച്ച് കേസ് ഫയല്‍ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.’ ഫെയ്‌സ്ബുക് ലൈവില്‍ എല്ലാ വിവരങ്ങളും വളരെ വ്യക്തമായി മലയാളത്തില്‍തന്നെ പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാതെയാണ് നോട്ടീസ് അയച്ചത്. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും കേള്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നു. വിജയ് പിള്ള പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. എം വി ഗോവിന്ദനാണ് വിജയ് പിള്ളയെ അയച്ചതെന്ന് ഒരിടത്തും പറയുന്നില്ല.’ കത്തില്‍ പറയുന്നു.

‘വാഗ്ദാനങ്ങള്‍ നിരസിച്ചാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗോവിന്ദന്‍ പറഞ്ഞുവെന്ന് വിജയ് പിള്ള പറഞ്ഞതായാണ് അറിയിച്ചത്. എന്താണ് പറഞ്ഞതെന്ന് വ്യക്തമായി മനസ്സിലാക്കാതെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എം വി ഗോവിന്ദന്റെ ദൂതനായാണ് വിജയ് പിള്ള വന്നതെന്ന് എവിടെയും പറയുന്നില്ല.വിജയ് പിള്ളയുമായി ഗോവിന്ദനോ കുടുംബത്തിനോ ബന്ധമുണ്ടെന്നും പറഞ്ഞിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കാതെ ഇത്തരത്തില്‍ ആര്‍ക്കും നോട്ടീസ് അയക്കരുത്. നോട്ടീസ് അയക്കുന്നതിന് മുന്‍പ് നടന്ന സംഭവം മനസിലാക്കാന്‍ നിയമസഹായം തേടാന്‍ ഉപദേശിക്കുന്നു ‘ കത്തില്‍ സ്വപ്‌ന പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരിക്ക്‌

കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

Published

on

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ തലയ്ക്ക് പരിക്ക്‌ പറ്റിയ ജെൻസൺ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലോകത്തെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ജൂലൈ 30ന് ആയിരുന്നു. അന്ന് പുലർച്ചയുണ്ടായ ദുരന്തത്തിൽ ശ്രുതിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ അച്ഛൻ, അമ്മ, സഹോദരി എന്നിവരെ നഷ്ടമായി. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രിയപ്പെട്ടവരും സ്വപ്നങ്ങളും എല്ലാം മണ്ണിനടിയിൽ ആയത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച് നാലര ലക്ഷം രൂപയും 15 പവനും മാസങ്ങൾക്ക് മുൻപ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമർന്നു.

Continue Reading

kerala

സിപിഐയും മിണ്ടിയില്ല; അജിത് കുമാര്‍ – ആര്‍എസ്എസ് കൂടിക്കാഴ്ച മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല

സി.പി.ഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.

Published

on

എഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയായില്ല. ആരോപണവിധേയനായ അജിത് കുമാറിനെ മാറ്റുന്നതും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍ എഡിജിപി വിഷയം ഉണ്ടായിരുന്നില്ല. അജണ്ടയ്ക്ക് പുറത്തു നിന്നുള്ള വിഷയം എന്ന നിലയിലും, സി.പി.ഐ അടക്കമുള്ള ഘടകകക്ഷി മന്ത്രിമാരും കാബിനറ്റ് യോഗത്തില്‍ വിഷയം ഉന്നയിച്ചില്ല.

എഡിജിപിയുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളോ, എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതോ മന്ത്രിസഭായോഗത്തില്‍ ഉന്നയിക്കപ്പെട്ടില്ല

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ കൂടിക്കാഴ്ച പാര്‍ട്ടിയെ സംബന്ധിക്കുന്ന വിഷയമല്ലെന്നും, സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകളിലും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് കഴിച്ച ഉഴുന്നുവടയിൽ ബ്ലേഡ് ; ഹോട്ടൽ അടപ്പിച്ചു

ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു.

Published

on

തിരുവനന്തപുരത്ത് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ബ്ലേഡ് കണ്ടെത്തി. വെണ്‍പാലവട്ടം കുമാര്‍ സെന്ററില്‍ നിന്നും പാലോട് സ്വദേശികള്‍ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ് 17 വയസ്സുള്ള മകള്‍ സനുഷ എന്നിവര്‍ രാവിലെ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വെണ്‍പാലവട്ടത്തുള്ള കുമാര്‍ ടിഫിന്‍ സെന്ററില്‍ കയറുകയായിരുന്നു.

തുടര്‍ന്ന് വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡിന്റെ പകുതി കണ്ടെത്തിയത്. മകള്‍ കഴിക്കാന്‍ വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കിട്ടിയത്. ഹോട്ടല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കട അടപ്പിച്ചു.

ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ടിഫിന്‍ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തി. വടയിലെ ബ്ലേഡിന്റെ പകുതി മറ്റൊരാള്‍ക്കും കിട്ടിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 

Continue Reading

Trending