india

‘മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ ഇപ്പോഴും എംപി; ഇതോ അച്ഛേ ദിന്‍?’: സ്വര ബാസ്‌കര്‍

By webdesk14

March 25, 2023

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയില്‍ പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് ബോളിവുഡ് നടി സ്വര ബാസ്‌കര്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജനാധിപത്യം തകരുന്ന കാഴ്ചയാണ് ഇതെന്ന് സ്വര ബാസ്‌കര്‍ ട്വീറ്റ ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കണമെങ്കില്‍, മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂര്‍ എംപിയുമായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും നടി ചോദിച്ചു.

https://twitter.com/ReallySwara/status/1639234505457258498

”ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും അതിന്റെ സംവിധാനവും ജനാധിപത്യത്തെ തന്നെ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീവെയ്പ്പിനും അക്രമത്തിനും പ്രേരണ നല്‍കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഒരു ഭീകരവാദിക്ക് ലഭിക്കുമ്പോഴാണ് അച്ഛേ ദിന്‍ സംഭവിക്കുന്നത്” -സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.