kerala

4 വയസുള്ള മകളെ ഡോക്ടറെ കാണിച്ച് മടങ്ങവെ അപകടത്തില്‍പെട്ട് മാതാവ് മരിച്ചു

By webdesk13

January 27, 2023

കോഴിക്കോട്: മകളെ ഡോക്ടറെ കാണിച്ച് മടങ്ങവേ ബസ് സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് മാലൂര്‍കുന്ന് പറക്കുളം ഫാത്തിമ സുല്‍ഫത്ത് (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് പൊറ്റമ്മലിലാണ് അപകടം.

ഒപ്പമുണ്ടായിരുന്ന മകള്‍ ആയിഷ സൈദ(4) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മകളെ ഡോക്ടറെ കാണിച്ച് കോട്ടുളിയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ മറിഞ്ഞ് ഫാത്തിമ സുല്‍ഫത്ത് ബസ്സിനടിയില്‍പെടുകയായിരുന്നു. തല്‍ക്ഷണം മരിച്ചു.

ഭര്‍ത്താവ്: മുഹമ്മദ് സാലിഹ്. മക്കള്‍: ഷസിന്‍ മുഹമ്മദ്, ആയിഷ സൈദ. പിതാവ്: ആലിക്കോയ. മാതാവ്: പരേതയായ അഫ്‌സത്ത്. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, നുഫൈസ, മാഷിദ.