Connect with us

gulf

ആടിയും പാടിയും മധുരം നുണഞ്ഞും ഖരന്‍ഗാവോ: കുട്ടികള്‍ ഇന്ന് ദോഹയെ വര്‍ണ്ണാഭമാക്കും

Published

on

അശ്റഫ് തൂണേരി

ദോഹ: ആടിയും പാടിയും മധുരം നുണഞ്ഞും റമദാന്‍ രണ്ടാം വാരം നടക്കുന്ന കുട്ടികളുടെ പരമ്പരാഗത ആഘോഷമായ ഖരന്‍ഗാവോ ആഘോഷം ഇന്ന്. റമദാന്‍ 14-ാം രാത്രിയില്‍ നോമ്പ് തുറന്ന ശേഷമാണ് ഈ ചടങ്ങ് നടക്കുക. നോമ്പ് 15 രാത്രിയും തുടരും. ‘ഗരന്‍ഗാവോ.. ഗിര്‍ഗാ ഓ..
അതോനള്ളാ യഉതീക്കും,
ബൈത്ത് മക്ക യാ വാദീകും,
യാ മക്ക യഅല്‍ മഉമൂറ
യാമ് ഇല്‍ സലാസില്‍ വല്‍ തഹബ്, യാ നൂറ
അതൂന മിന്‍ മല്‍ അല്ലാഹ്,
ഇസ്ലാം ലക്കും അബ്ദുല്ല….’ ഈ പാട്ടുപാടി നിറപ്പകിട്ടാര്‍ന്ന പൈതൃക വസ്ത്രങ്ങള്‍ അണിഞ്ഞ്, സഞ്ചിയും തൂക്കി കുട്ടികള്‍ വീടുകള്‍ കയറും. മധുര പലഹാരങ്ങളും സമ്മാനപ്പൊതികളും വാങ്ങുകയും കൊടുക്കുകയും ചെയ്യും. ചെറു സംഘങ്ങളായാണ് കുട്ടികള്‍ പോവുക. അതേ സമയം ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകളിലും മുശൈരിബ്, ലുസൈല്‍ ബോളിവാര്‍ഡ്, പേള്‍ ഖത്തര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരമ്പരാഗത അങ്ങാടിയായ സൂഖ് വാഖിഫിലും ഇതിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങി. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഖരന്‍ഗാവോ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്.

കുഞ്ഞു കുട്ടികളുടെ വരെ വേഷവും ആകര്‍ഷണീയമാണ്. ആണ്‍കുട്ടികള്‍ ഥൗബും തൊപ്പിയും ധരിച്ചും പെണ്‍കുട്ടികള്‍ പരമ്പരാഗത വസ്ത്രമായ അല്‍സറിയും ശിരോവസ്ത്രമായ ബഖ്നലും ധരിച്ചുമാണ് ആഘോഷത്തില്‍ പങ്കെടുക്കുക. മധുരപലഹാരങ്ങള്‍ക്ക് പുറമെ ഉണങ്ങിയ പഴങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങളാണ് പ്രധാനം. ചോക്ളേറ്റുകളും ഉണങ്ങിയ പഴങ്ങളും ചേര്‍ത്തുള്ള ഖരന്‍ഗാവോ കിറ്റുകളും വിപണിയിലുണ്ട്. പലവിലയില്‍ അതു ലഭ്യം. മിനിമം 100 റിയാല്‍ എങ്കിലും കിറ്റുകളുടെ വില വരും. മാളുകളിലും സൂഖുകളിലും വസ്ത്ര വിപണികളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് ഡിമാന്‍ഡ് ഏറെ ആയിരുന്നു. വിവിധ ഷോപ്പിംഗ് മാളുകളിലും സൂഖിലും കുട്ടികള്‍ക്കായി മത്സരങ്ങള്‍ അരങ്ങേറും. ആകര്‍ഷക സമ്മാനങ്ങളും നേടാം. കുടുംബങ്ങള്‍ക്ക് പങ്കെടുക്കാവുന്ന മത്സരങ്ങളും ചിലേടങ്ങളില്‍ നടക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

gulf

ഉനൈസ: കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി റംസാൻ റിലീഫ് ഫണ്ട് ഉദ്ഘാടനം നടത്തി

പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

Published

on

ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി,സി എച്ച് സെന്ററുകള്‍ക്കുള്ള റംസാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പത്തോളം സിഎച്ച് സെന്റെറുകള്‍ക്ക് ഓരോ സെന്ററുകളിലും 100 പാവപ്പെട്ട രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സഹായത്തിനാണ് ഈവര്‍ഷത്തെ റംസാൻ റിലീഫ് ഫണ്ട് വിനിയോഗിക്കുന്നത്.

പാണക്കാട് വെച്ച് നടന്ന പരിപാടിയില്‍ സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷീര്‍ മങ്കട കമ്മിറ്റി ഭാരവാഹികള്‍ മറ്റ് ഏരിയ കമ്മിറ്റി ഭാരവാഹികള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.

Continue Reading

gulf

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ്: ബാബാ സായിദിന്റെ പ്രിയപ്പെട്ട ഹബീബ്‌ ; ചരിത്രത്തിനൊപ്പം നടന്ന കര്‍മ്മകുശലന്‍

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: അന്തരിച്ച ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രിയപ്പെട്ട ഹബീബ്‌  ചരിത്രത്തോടൊപ്പം നടന്ന കര്‍മ്മകുശലനുമായിരുന്നു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്‌യാന്‍ ഭരണാധികാരിയായി സ്ഥാനമേറ്റപ്പോള്‍ അബുദാബിയുടെ കിഴക്കന്‍ പ്രവിശ്യയും ബാബാ സായിദിന്റെ ജന്മഗേഹം ഉള്‍പ്പെടുന്ന അല്‍ഐനിന്റെ ചുമതല നല്‍കിയത് ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദിനെയായിരുന്നു. അത് തന്റെ മരണംവരെയും വിശ്വസ്ഥതയോടെ അദ്ദേഹം കൊണ്ടുനടന്നു.

ഭരണതന്ത്രജ്ഞനും സരസനുമായിരുന്നു. എല്ലാവരുമായും സ്‌നേഹവും സൗഹൃദവും പങ്കുവെക്കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാട്ടിയിരുന്നു.
്അബുദാബി ഏക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ചെയര്‍മാന്‍, സുപ്രിം പെട്രോളിയം കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

1942ല്‍ അല്‍ഐനിലാണ് ജനനം. 2024 മെയ് 1ന് ഈ ലോകത്തോട് വിട പറയുന്നതുവരെ സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. നിരവധി ഇന്ത്യക്കാരുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

Continue Reading

Trending