kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് 27ന്

By webdesk14

May 21, 2024

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും നടത്തിയ സുഹൃദ് സംഗമങ്ങളുടെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 27 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്ഷണിക്കപ്പെട്ട സദസ്സിൽ സുഹൃദ് സംഗമങ്ങളിൽ പങ്കെടുത്ത മത, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. സുഹൃദ് സംഗമങ്ങളുടെ സമ്പൂർണ്ണ വിവരങ്ങൾ സചിത്ര ലേഖനങ്ങളോടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഇതുസംബന്ധിച്ച ആലോചനാ യോഗത്തിൽ അധ്യക്ഷത വഹിച്ചു.