kerala

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ല’; വിസി ഹൈകോടതിയില്‍

By webdesk17

August 11, 2025

സിന്‍ഡിക്കേറ്റ് യോഗം ചേരാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടികൊണ്ട് സാങ്കേതിക സര്‍വകലാശാല വിസി ഡോക്ടര്‍ ശിവപ്രസാദ് ഹൈകോടതിയെ സമീപിച്ചു. ധനകാര്യ – ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ മനപൂര്‍വം യോഗത്തില്‍ നിന്നും മാറിനില്‍ക്കുന്നു. യോഗം മാറ്റിവെക്കേണ്ടി വരുന്നത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഹരജിയില്‍ പറയ്യുന്നു. 13ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ കോടതി നിര്‍ദേശിക്കണമെന്ന ആവശ്യം ഡോക്ടര്‍ ശിവപ്രസാദ് ഉന്നയിച്ചു.