Cricket

അടി തെറ്റിയും ആടിത്തിമിര്‍ത്തും ഇന്ത്യ; ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം 229

By webdesk13

January 07, 2023

രാജ്‌കോട്ട്: ട്വന്റി 20 പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സ്‌കോര്‍ വാരിക്കുട്ടി ഇന്ത്യ. തുടക്കത്തിലെ ബാറ്റും വീശിയിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. 51 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ യാദവിന്റെ സെഞ്ചറി നേട്ടം. ഒന്‍പത് സിക്‌സറുകളും ഏഴ് ഫോറും അടിച്ചെടുത്തു. ഇതുംകൂടെ കൂട്ടി സൂര്യകുമാര്‍ യാദവിന്റെ മൂന്നാം സെഞ്ച്വറിയാണ്.

ആദ്യ ഓവറില്‍ ഒരു റണ്‍സ് എടുത്ത ഓപ്പണര്‍ ഇഷാന്‍ കിഷാന്‍ പതറിപ്പോയെങ്കിലും പിന്നാലെ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി ബാറ്റ് വീശിയതോടെ ഇന്ത്യ ട്രാക്കിലായി. സൂര്യകുമാര്‍ യാദവ് ഇറങ്ങിയതോടെ ഇന്ത്യന്‍വീര്യം ഉദിച്ചുയര്‍ന്നു.