Connect with us

kerala

തഫസ്സുല്‍ ഹുസൈന്‍ ഇനി തോട്ടക്കരയിലെ രണ്ട് മുറികളുള്ള ഫ്ളാറ്റിലേക്ക്

ജീവകാരുണ്യപ്രവര്‍ത്തകനായ നാസര്‍ മാനു വാടകയില്ലാതെ ഫ്ളാറ്റ് നല്‍കാന്‍ സന്നദ്ധത അറിയിച്ചെന്ന് നജീബ് കാന്തപുരം എംഎല്‍എ

Published

on

പെരിന്തല്‍മണ്ണ: അസം ബാലന്‍ തഫസ്സുല്‍ ഹുസൈനും കുടുംബവും രണ്ടാഴ്ചക്കകം പെരിന്തല്‍മണ്ണ തോട്ടക്കരയിലെ രണ്ട് മുറികളുള്ള ഫ്‌ലാറ്റിലേക്ക് മാറും. ജീവകാരുണ്യപ്രവര്‍ത്തകനായ നാസര്‍ മാനു വാടകയില്ലാതെ ഫ്ളാറ്റ് നല്‍കാന്‍ സന്നദ്ധത അറിയിച്ചെന്ന് നജീബ് കാന്തപുരം എംഎല്‍എ പറഞ്ഞു.

കഴിഞ്ഞ ദിവസം മുനിസിപ്പല്‍ കൗണ്‍സിലര്‍ പത്തത്ത് ജാഫറിനൊപ്പം ഹുസൈന്‍ ഈ ഫ്‌ലാറ്റ് സന്ദര്‍ശിച്ചു. ഹുസൈന് സ്‌കൂളിലേക്ക് പോകാനുള്ള സൗകര്യവും കൂടെ പരിഗണിച്ചാണ് ഈ ഫ്‌ലാറ്റ് ഉറപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലാണ് തഫസ്സുലും കുടുംബവും മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് താമസം മാറിയത്. വാഹനാപകടത്തില്‍ ഹുസൈന്റെ പിതാവ് മരിച്ചിരുന്നു. ഇതോടെ അസുഖബാധിതയായ ഉമ്മയെ ചികിത്സിക്കാനും കുടുംബം പോറ്റാനും ചായയും പലഹാരവുമായി തഫസ്സുല്‍ പെരിന്തല്‍മണ്ണ ബൈപാസ് റോഡിലേക്കിറങ്ങിറങ്ങുകയായിരുന്നു.

പെരിന്തല്‍മണ്ണ ബോയ്സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് തഫസ്സുല്‍. സ്‌കൂള്‍വിട്ട ശേഷമാണ് കുട്ടി തൊഴിലിനിറങ്ങുന്നത്. ഒരു വ്ളോഗര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നതോടെയാണ് തഫസ്സുലിന്റെ കഥയറിഞ്ഞ് നജീബ് കാന്തപുരം ഇടപെട്ടിരുന്നു. തഫസ്സുലിന്റെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം നേരത്തെ അറിയിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending