77th republic day – Chandrika Daily https://www.chandrikadaily.com Mon, 26 Jan 2026 10:09:42 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg 77th republic day – Chandrika Daily https://www.chandrikadaily.com 32 32 റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഒമാനിലെ ഇന്ത്യന്‍ എംബസി https://www.chandrikadaily.com/indian-embassy-in-oman-celebrates-republic-day.html https://www.chandrikadaily.com/indian-embassy-in-oman-celebrates-republic-day.html#respond Mon, 26 Jan 2026 10:09:42 +0000 https://www.chandrikadaily.com/?p=375672 മസ്‌കറ്റ്: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനം ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് താവിഷി ബഹാല്‍ പാണ്ഡേ മഹാത്മാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.

എംബസി പരിസരത്ത് ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്തിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ചടങ്ങില്‍ വായിച്ചു. രാജ്യത്തിന്റെ പുരോഗതി, ജനാധിപത്യ മൂല്യങ്ങള്‍, സമഗ്ര വികസനം, ഭാവിയിലേക്കുള്ള ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ എന്നിവയാണ് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ പ്രധാനമായി ഉന്നയിച്ചത്.

ഒമാനിലെ നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ചടങ്ങില്‍ പങ്കെടുത്തു. പോര്‍ബന്തര്‍-മസ്‌കത്ത് കന്നിയാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നാവികസേനയുടെ പായ്ക്കപ്പല്‍ ഐ.എന്‍.എസ്.വി. കൗണ്ടിന്യയുടെ കമാന്‍ഡര്‍ വൈ. ഹേമന്തും കമാന്‍ഡര്‍ വികാസ് ഷിയോരനും ചടങ്ങില്‍ സാന്നിധ്യം അറിയിച്ചു.

]]>
https://www.chandrikadaily.com/indian-embassy-in-oman-celebrates-republic-day.html/feed 0
റിപ്പബ്ലിക് ദിനത്തില്‍ ഹൈടെക് കാവല്‍: എഐ കണ്ണടയുമായി ദില്ലി പൊലീസ് https://www.chandrikadaily.com/high-tech-guard-on-republic-day-delhi-police-with-ai-glasses.html https://www.chandrikadaily.com/high-tech-guard-on-republic-day-delhi-police-with-ai-glasses.html#respond Mon, 26 Jan 2026 07:24:43 +0000 https://www.chandrikadaily.com/?p=375633 ദില്ലി: 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ എഐ അധിഷ്ഠിത സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ദില്ലി പൊലീസ് പട്രോളിംഗ് നടത്തും. മുഖം തിരിച്ചറിയല്‍ സംവിധാനം (FRS), തെര്‍മല്‍ ഇമേജിംഗ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഹൈടെക് ഗ്ലാസുകള്‍ തിരക്കേറിയ ഇടങ്ങളില്‍ സംശയാസ്പദരെ തത്സമയം കണ്ടെത്താന്‍ സഹായിക്കും.

പൊലീസ് ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍, ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തിയെ സ്‌കാന്‍ ചെയ്താല്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെങ്കില്‍ ഗ്രീന്‍ സിഗ്‌നലും, പൊലീസ് രേഖകളില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ റെഡ് അലേര്‍ട്ടും ലഭിക്കും. ഇതുവഴി മാനുവല്‍ പരിശോധനയുടെ ആവശ്യം കുറയുമെന്ന് പൊലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്കിടെ രൂപം മാറിയിട്ടുണ്ടെങ്കിലും മുഖം തിരിച്ചറിയാന്‍ ഈ സംവിധാനം കഴിവുള്ളതാണെന്നും തത്സമയ ചിത്രങ്ങളെ പഴയ ഫോട്ടോകളുമായി താരതമ്യം ചെയ്ത് തിരിച്ചറിയല്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, തെര്‍മല്‍ ഇമേജിംഗ് വഴി മറഞ്ഞിരിക്കുന്ന ലോഹ വസ്തുക്കളും സാധ്യതയുള്ള ആയുധങ്ങളും കണ്ടെത്താനാകും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മള്‍ട്ടി-ലെയര്‍ ബാരിക്കേഡിംഗ്, ആറ് ഘട്ട പരിശോധന, ഫ്‌ളൈ സ്‌ക്വാഡുകള്‍ എന്നിവയും വിന്യസിക്കും. എഫ്ആര്‍എസ് ഘടിപ്പിച്ച ആയിരക്കണക്കിന് സിസിടിവി ക്യാമറകളും മൊബൈല്‍ നിരീക്ഷണ വാഹനങ്ങളും ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കും. 10,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ടെന്നും, മറ്റ് സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് മോക്ക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല അറിയിച്ചു.

]]>
https://www.chandrikadaily.com/high-tech-guard-on-republic-day-delhi-police-with-ai-glasses.html/feed 0