aadhar and pan card – Chandrika Daily https://www.chandrikadaily.com Tue, 27 Jun 2023 10:49:52 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg aadhar and pan card – Chandrika Daily https://www.chandrikadaily.com 32 32 പാൻ കാർഡുകൾ ഉപയോഗശൂന്യമാകാൻ ഇനി നാല് ദിനങ്ങൾ മാത്രം; പിന്നാലെ ഉയർന്ന പിഴയും നിയമ നടപടിയും https://www.chandrikadaily.com/only-four-days-left-for-pan-cards-to-become-useless-heavy-fines-and-legal-action-followed.html https://www.chandrikadaily.com/only-four-days-left-for-pan-cards-to-become-useless-heavy-fines-and-legal-action-followed.html#respond Tue, 27 Jun 2023 10:49:52 +0000 https://www.chandrikadaily.com/?p=261713 ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതിന് ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം. 3 ദിവസത്തിനകം അതായത് ജൂൺ 30നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. ഇതോടെ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. ആദായനികുതി അടയ്ക്കാൻ സാധിക്കാതെ വരിക, ഉയർന്ന ടി.ഡി.എസ് തുക എന്നിവയും പ്രത്യാഘാതങ്ങളാണ്. 20 ശതമാനമോ ബാധകമായ നിരക്കോ ഇതിൽ ഏതാണ് കൂടുതൽ അത് ടി.ഡി.എസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

നിരവധി തവണയാണ് ആധാറുമായി പാൻ ബന്ധിപ്പിക്കുന്നതിനുള്ല സമയപരിധി നീട്ടിയത്. ആയിരം രൂപ പിഴ ഒടുക്കി 2023 ജൂൺ 30 വരെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലെ തിരക്ക് കാരണം ലിങ്കിംഗിന് ബുദ്ധിമുട്ട് നേരിട്ടേക്കാം. ഇ-ഫയലിംഗ് പോർട്ടൽ വഴി ആധാറും www.incometax.gov.in പാനും ലിങ്ക് ചെയ്യാൻ കഴിയും. ആധാർ- പാൻ ലിങ്കിംഗ് സമർപ്പിക്കുന്നതിന് മുമ്പ് പണം അടയ്ക്കേണ്ടതുണ്ട്. 1000 രൂപയാണ് ഒറ്റ ചലാനിൽ അടയ്ക്കേണ്ടത്.

]]>
https://www.chandrikadaily.com/only-four-days-left-for-pan-cards-to-become-useless-heavy-fines-and-legal-action-followed.html/feed 0
പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി 9 ദിവസം https://www.chandrikadaily.com/9-days-left-to-link-pan-with-aadhaar.html https://www.chandrikadaily.com/9-days-left-to-link-pan-with-aadhaar.html#respond Thu, 22 Jun 2023 02:25:28 +0000 https://www.chandrikadaily.com/?p=260711 ആധാറുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. ഇനി ശേഷിക്കുന്നത് 9 ദിവസം മാത്രമാണ്. 2023 ജൂണ്‍ 30 വരെ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചിട്ടുണ്ട്.

ഈ കാലാവധിക്കുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്‌, രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത ഉപയോക്താക്കള്‍ക്കും ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും,

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1) ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക.

2) ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ പാൻ നമ്പര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.

4) ഞാൻ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

]]>
https://www.chandrikadaily.com/9-days-left-to-link-pan-with-aadhaar.html/feed 0