aamazon – Chandrika Daily https://www.chandrikadaily.com Tue, 21 Oct 2025 03:45:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg aamazon – Chandrika Daily https://www.chandrikadaily.com 32 32 ആമസോണ്‍ വെബ് സര്‍വീസസിന്റെ സൈറ്റ് സേവനം പുനഃസ്ഥാപിച്ചു https://www.chandrikadaily.com/amazon-web-services-site-service-has-been-restored.html https://www.chandrikadaily.com/amazon-web-services-site-service-has-been-restored.html#respond Tue, 21 Oct 2025 03:45:49 +0000 https://www.chandrikadaily.com/?p=359454 ആമസോണ്‍ വെബ് സര്‍വീസസ് (എഡബ്യുഎസ്)ഇന്നലെ സൈറ്റുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകളും ആപ്പുകളും ഏറു മണിക്കൂറുകള്‍ക്ക് പ്രവര്‍ത്തനരഹിതമായതിനു ശേഷമാണ് പ്രശ്നം പരിഹരിച്ചതെന്ന് കമ്പനി അറിയിച്ചു.

സേവന തടസത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും ഫോറങ്ങള്‍ക്കും സൈറ്റ് ഉപയോഗിക്കുന്നവരിലുണ്ടായ ആശങ്കയും ചര്‍ച്ചയും ശ്രദ്ധേയമായിരുന്നു. എഡബ്യുഎസ് വെബ് സേവനം പഴയ നിലയിലേക്ക് മടങ്ങിയെങ്കിലും, പ്രശ്നത്തിന്റെ കാരണവും വ്യാപ്തിയും പിന്നീട് മാത്രമേ വ്യക്തമാക്കാനാകൂ എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

സ്‌നാപ്പ്ചാറ്റ്, റെഡിറ്റ് തുടങ്ങിയ എഡബ്യുഎസ് കീഴിലുള്ള ആപ്പുകളും ഇന്നലെ പ്രശ്നം അനുഭവിച്ചു.

റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം ആശുപത്രി, ബാങ്ക്, എയര്‍പോര്‍ട്ട് സേവനങ്ങള്‍ക്ക് നേരിട്ട സൈറ്റ് മുടക്കത്തിനു ശേഷം, വ്യാപകമായി ഉപയോഗിക്കുന്ന സൈറ്റുകളുടെ സേവന തടസം ആധുനിക ആശയ വിനിമയ സങ്കേതങ്ങളുടെ ദുര്‍ബലത വെളിപ്പെടുത്തി.

 

]]>
https://www.chandrikadaily.com/amazon-web-services-site-service-has-been-restored.html/feed 0
ആമസോണ്‍ വെബ് സര്‍വീസ് പണിമുടക്ക്: ലോകമെമ്പാടും സേവന തടസ്സം https://www.chandrikadaily.com/amazon-web-services-strike-worldwide-service-disruption.html https://www.chandrikadaily.com/amazon-web-services-strike-worldwide-service-disruption.html#respond Mon, 20 Oct 2025 12:17:50 +0000 https://www.chandrikadaily.com/?p=359382 ന്യൂഡല്‍ഹി: ആമസോണ്‍ വെബ് സര്‍വീസിന്റെ (എഡബ്യുഎസ്) ആഗോളതലത്തിലുള്ള സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പ്രമുഖ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും താത്കാലികമായി തടസ്സപ്പെടുകയായിരുന്നു. ഡൗണ്‍ഡിറ്റക്ടര്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ വ്യാപക പരാതികള്‍ ഉണ്ടായി, ഉപയോഗക്കാര്‍ സേവനങ്ങളില്‍ തടസ്സം അനുഭവിക്കുന്നതായി അറിയിച്ചു.

എഡബ്യുഎസ് പ്രശ്നങ്ങളെത്തുടര്‍ന്ന് അമസോണ്‍.കോം, പ്രൈം വിഡിയോ, അലക്‌സ, ഫോര്‍ട്ട്‌നൈറ്റ്, റോബ്ലോക്‌സ്, ക്ലാഷ് റോയല്‍, ക്ലാഷ് ഓഫ് ക്ലാന്‍സ്, റെയിന്‍ബോ സിക്‌സ് സീജ്, പബ്ജി, സ്‌നാപ്പ്ചാറ്റ്, സിഗ്‌നന്‍, കാന്‍വ, ഡുയോലിങ്ക്, ഗുഡ് ഡ്രീഡ്‌സ്, കോയിന്‍ബേസ്, റോബിന്‍ഹുഡ്, വെന്‍മോ, ചിം, ലിഫ്റ്റ്, കോളജ് ബോര്‍ഡ്, വെറിസോണ്‍, മക്‌ഡോണാള്‍ഡ്‌സ്, ന്യൂയോര്‍ക്ക് ടൈംസ്, ആപ്പിള്‍ ടി.വി, പെപ്ലിസിറ്റി എ.ഐ തുടങ്ങിയ സേവനങ്ങള്‍ ഭാഗികമായി പ്രവര്‍ത്തനക്ഷമമായില്ല.

എഡബ്യുഎസ് ലോകത്തെ ഇന്റര്‍നെറ്റിന്റെ വിതരണശൃംഖലയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്ന സാങ്കേതിക ഭീമനാണ്. വെര്‍ച്വല്‍ സെര്‍വറുകളില്‍ നിന്ന് വീഡിയോകള്‍, ഇമേജുകള്‍, ബാക്കപ്പുകള്‍ വരെ സംഭരിക്കുന്നതിനും ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും എഡബ്യുഎസ് സേവനങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. അതിനാല്‍ അണടല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവരെ ആശ്രയിക്കുന്ന സര്‍വീസുകള്‍ക്ക് തത്സമയം പ്രത്യാഘാതം ചെലുത്തും.

പെര്‍പ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ് സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ സ്ഥിരീകരിച്ചതുപോലെ, എഡബ്യുഎസ് പ്രശ്നങ്ങളാണ് പല സേവനങ്ങളിലും തടസ്സങ്ങള്‍ക്ക് കാരണമായത്. അണട 45 മിനിറ്റിനുള്ളില്‍ പ്രശ്ന പരിഹാരവും പുതിയ അപ്‌ഡേറ്റും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/amazon-web-services-strike-worldwide-service-disruption.html/feed 0
ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ് https://www.chandrikadaily.com/kidsrescuedfromamazoneforest.html https://www.chandrikadaily.com/kidsrescuedfromamazoneforest.html#respond Sun, 11 Jun 2023 07:58:15 +0000 https://www.chandrikadaily.com/?p=258725 40 ദിവസത്തെ തെരച്ചിലിനൊടുവില്‍ ആമസോണ്‍ മഴക്കാട്ടില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗസ്താവോ പെട്രോ അറിയിച്ചു. കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം രക്ഷാദൗത്യത്തില്‍ പങ്കെടുത്ത സൈന്യത്തെയും സന്നദ്ധസംഘടനകളെയും അഭിനന്ദിച്ചു. ഒന്നിച്ചു നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോകാമെന്ന വലിയ പാഠമാണ് രക്ഷാദൗത്യം നല്‍കുന്നതെന്നും സമാധാനത്തിന്റെ കൂടി സന്ദേശമായി കൊളംബിയ ഇതിനെ കാണണമെന്നും പ്രസിഡന്റ് ഓര്‍മ്മപ്പെടുത്തി.

]]>
https://www.chandrikadaily.com/kidsrescuedfromamazoneforest.html/feed 0
അഞ്ചുവയസുകാരി അമ്മയുടെ ആമസോണ്‍ അക്കൗണ്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങള്‍ https://www.chandrikadaily.com/order-to-amazon.html https://www.chandrikadaily.com/order-to-amazon.html#respond Mon, 03 Apr 2023 10:41:08 +0000 https://www.chandrikadaily.com/?p=246071 അമ്മയുടെ ഫോണില്‍ കളിക്കുന്നതിനിടെ അഞ്ചുവയസുകാരി ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങള്‍. യുഎസിലെ മസാച്യുസെറ്റിലെ ലില വരിസസ്‌കോയാണ് അമ്മക്ക് മുട്ടന്‍ പണി കൊടുത്തത്.

പുറത്തുപോയി വരുമ്പോള്‍ ഡ്രൈവിങ്ങിനിടെ കുട്ടിക്ക് അമ്മ ഫോണ്‍ കൊടുത്തിരുന്നു. ഈ സമയത്താണ് മകള്‍ അമ്മയുടെ ആമസോണ്‍ അക്കൗണ്ടില്‍ നിന്ന് കളിപ്പാട്ടങ്ങളും ഷൂവുകളുമായി ലക്ഷങ്ങളുടെ ഓര്‍ഡര്‍ ചെയ്തത്. പത്ത് കളിപ്പാട്ടങ്ങളും 10 ജോഡി കൗഗേള്‍ ബൂട്ടുകളുമാണ് ഓര്‍ഡര്‍ ചെയ്തത്.

ജീപ്പുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളുടെ വില 2.21 ലക്ഷം രൂപയും ബൂട്ട് ഒന്നിന് 49,000 രൂപയും വില വരുന്നതാണെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത വിവരം അറിയാന്‍ വൈകിയെന്നും അതിനാല്‍ ചില ഓര്‍ഡറുകള്‍ മാത്രമേ റദ്ദാക്കാനായുള്ളൂവെന്നും അവര്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/order-to-amazon.html/feed 0
സാമ്പാദ്യത്തിന്റെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ ഒരുങ്ങി ആമസോണ്‍ സ്ഥാപകന്‍ https://www.chandrikadaily.com/amazon-founder-ready-to-donate-most-of-his-earnings.html https://www.chandrikadaily.com/amazon-founder-ready-to-donate-most-of-his-earnings.html#respond Mon, 14 Nov 2022 14:54:47 +0000 https://www.chandrikadaily.com/?p=221729 വാഷിംഗ്ടണ്‍: ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്റെ സാമ്പാദ്യത്തിന്റെ ഭൂരിഭാഗവും സംഭാവന നല്‍കാന്‍ ഒരുങ്ങുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനാണ് തന്റെ ആസ്തി വിനിയോഗിക്കുന്നതെന്ന് ബെസോസ് പറഞ്ഞു.

ആദ്യമായിട്ടാണ് ഇത്തരമൊരു ദൗത്യത്തിന് ജെഫ് ബെസോസ് തയ്യാറാകുന്നത്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന ലോകത്തിലെ സമ്പന്നരുടെ ഗിവിങ്ങ് പ്ലെഡ്ജില്‍ ജെഫ് ബെസോസ് ഒപ്പുവെക്കാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

]]>
https://www.chandrikadaily.com/amazon-founder-ready-to-donate-most-of-his-earnings.html/feed 0
ആമസോണ്‍ നന്നായി ശ്വസിക്കട്ടെ https://www.chandrikadaily.com/ddmay-amazon-breathe-well.html https://www.chandrikadaily.com/ddmay-amazon-breathe-well.html#respond Thu, 03 Nov 2022 16:30:12 +0000 https://www.chandrikadaily.com/?p=220511 എം. കൃഷ്ണകുമാര്‍

മഞ്ഞ റോംബസിലെ പച്ച വയലില്‍ ഇരുപത്തേഴു നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശ ഗോളമുള്ള ദേശീയ പതാക പോലെ വര്‍ണ വൈവിധ്യം ബ്രസീലിന്റെ രാഷ്ട്രീയ ഭൂമികയിലുമുണ്ട്. ബ്രസീലിയന്‍ ഫെഡറല്‍ യൂണിറ്റിന്റെ പ്രതീകമായ ആ നക്ഷത്രങ്ങള്‍ക്കൊപ്പം പച്ച നിറത്തില്‍ പോര്‍ച്ചുഗീസ് ഭാഷയിലെ ദേശീയ മുദ്രാവാക്യമായ ‘ക്രമവും പുരോഗതിയും (Ordem E Pro-gresso) എന്ന ആലേഖനവും. മൂന്നാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ‘ലോകത്തിനു ശ്വസിക്കാന്‍ ആമസോണ്‍ വേണമെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളത് കരുതുമെന്ന’് ജനങ്ങളോട് പറഞ്ഞതിലൂടെ തന്റെ വിജയത്തിന്റെ പ്രധാന കാരണത്തെ പറയാതെ പറയുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തെ ബോള്‍സനാരോ ഭരണത്തില്‍ നിത്യ ഹരിത ആമസോണ്‍ കാടുകളില്‍ അശാന്തി പടര്‍ന്നിരുന്നു. തീവ്ര വലതുപക്ഷക്കാരനായ ബോള്‍ സനാരോ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു വഴങ്ങി ആമസോണ്‍ കാടുകളില്‍ അനിയന്ത്രിത ഖനനം അനുവദിച്ചപ്പോള്‍, ഒരുപക്ഷേ ഭരണമാറ്റം ബ്രസിലുകാര്‍ കൊതിച്ചിരിക്കാം.

കോവിഡ് നാളുകളില്‍ മരിച്ചു വീണ ഏഴു ലക്ഷം മരണങ്ങളും ജനസംഖ്യയില്‍ ദരിദ്രരുടെ ശതമാനം 33 ആയി വര്‍ധിച്ചതും പ്രധാന കാരണങ്ങളാണ്. ‘പ്രതീക്ഷ തിരികെ കൊണ്ടുവരിക (Bring Hope Back to Br-azil) എന്ന മുദ്രാവാക്യം മുഴക്കി തിരഞ്ഞെടുപ്പിനെ നേരിട്ട വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ വരിക്കാന്‍ ബ്രസീലിയന്‍ ജനതയ പ്രേരിപ്പിച്ചിച്ച ഘടകങ്ങള്‍ നിരവധിയാണ്.

2016 ല്‍ ആരംഭിച്ച ‘ഓപറേഷന്‍ കാര്‍ വാഷ്’ എന്ന അഴിമതിയന്വേഷണം ലുലയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു. 2017 ല്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബാസുമായി ബന്ധപ്പെട്ട അവിഹിത ഇടപാടുകളും മറ്റും ലുലയെ തടവുകാരനാക്കി. അഞ്ഞൂറ്റി എണ്‍പതു ദിവസത്തിന്റെ ജയില്‍ വാസത്തിനുശേഷം വീണ്ടും തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതിലൂടെ അതിജീവനത്തിന്റെ പുതിയൊരു താള് തുറക്കാന്‍ ലുലയ്ക്ക് കഴിഞ്ഞു. ബ്രസീലിന്റെ മുപ്പത്തിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് തിരത്തെടുപ്പില്‍ നിലവിലെ പ്രസിഡന്റ് തോല്‍വിയറിയുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലുലയെ ‘ലോകത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയക്കാരന്‍’ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ അസാധാരണമായ ജനപ്രിയ നയങ്ങളുടെ പേരിലായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കലായിരിക്കും ലുലയുടെ ആദ്യ വെല്ലുവിളി. ആമസോണ്‍ കാടുകളുടെ സംരക്ഷണവും മുഖ്യ വിഷയമായിരിക്കും. ബ്രസീല്‍ പാര്‍ലമെന്റിലെ തീവ്ര വലതുപക്ഷ ആധിപത്യം ലുലയുടെ നയങ്ങള്‍ക്ക് എക്കാലവും എതിരായിരുന്നു. ഇടതുപക്ഷ ഭരണത്തുടര്‍ച്ച ഇല്ലാതാക്കി ലുലയ്ക്കുശേഷം പ്രസിഡന്റായ ദില്‍മ റൂസഫിനെ തീവ്ര വലതുപക്ഷം പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അട്ടിമറിച്ച അപൂര്‍വ ചരിത്രം കാണാതിരുന്നുകൂടാ. ബ്രസീലിലെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മതം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അമേരിക്കന്‍ വലതുപക്ഷത്തിന്റെ പ്രധാന ശക്തിസ്രോതസ്സായ ഇവാഞ്ചലിക്കുകളുടെ പിന്തുണയോടെയായിരുന്നു മുന്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ഭരണം. കാത്തോലിക്കാ സഭയയ്ക്കുണ്ടായിരിക്കുന്ന ദൗര്‍ബല്യം തീവ്ര വലതു പക്ഷക്കാര്‍ക്ക് ശക്തി പകരുന്നുവെന്നതും ശ്രദ്ധേയമാണ്.

ലുല ഡി സില്‍വയുടെയും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടേയും വിജയത്തിലൂടെ ലാറ്റിനമേരിക്ക കൂടുതല്‍ ചുവന്നു എന്നു പറയാം. 2022 മാര്‍ച്ചില്‍ ഗബ്രിയേല്‍ ബോറിക് ചിലിയന്‍ പ്രസിഡന്റായതും പിന്നാലെ ജൂണില്‍ നടന്ന കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗുസ്താവോ പെത്രോയുടെ വിജയവും നിക്കരാഗ്വയില്‍ ഡാനിയേല്‍ ഒര്‍ടേഗ തുടര്‍ച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതും തീവ്രവലതു നിലപാടുകള്‍ക്കെതിരെയുള്ള ഇടതു മുന്നേറ്റങ്ങളായി വിലയിരുത്തുന്നതില്‍ തെറ്റില്ല. ലുലയുടെ വിജയത്തിലൂടെ ആമസോണ്‍ കൂടുതല്‍ നന്നായി ശ്വസിക്കട്ടെ എന്ന് പ്രത്യാശിക്കാം.

]]>
https://www.chandrikadaily.com/ddmay-amazon-breathe-well.html/feed 0
പൂജാ ആവശ്യത്തിനുള്ള ചാണക കേക്ക് വാങ്ങിക്കഴിച്ച് വയറിളക്കം പിടിച്ചു; ആമസോണില്‍ റിവ്യൂ https://www.chandrikadaily.com/aamazon-cake.html https://www.chandrikadaily.com/aamazon-cake.html#respond Thu, 21 Jan 2021 12:14:32 +0000 http://www.chandrikadaily.com/?p=177435 ചാണകം കൊണ്ടുള്ള കേക്കു കഴിച്ചയാളുടെ റിവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പൂജക്കും മറ്റു ആചാരങ്ങള്‍ക്കുമായി ചാണകം ഉണക്കി കേക്കു രൂപത്തിലാക്കി വില്‍ക്കുന്ന കേക്കാണിത്. ചാണക കേക്ക് ഭക്ഷ്യ യോഗ്യമല്ല. ഡോ. സഞ്ജയ് അറോറ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് ചാണക കേക്ക് റിവ്യൂ ചെയ്ത സ്‌ക്രീന്‍ഷോട്ട് എടുത്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

കസ്റ്റമര്‍ റിവ്യൂവിലാണ് ചാണക കേക്കിനെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിച്ചുനോക്കിയപ്പോള്‍ വളരെ വൃത്തികെട്ട രുചി. മണ്ണിന്റെയും പുല്ലിന്റെയും രുചായാണതിന്. കഴിച്ചതിന് ശേഷം എനിക്ക് വയറിളക്കം ഉണ്ടായി. കേക്ക് ഉണ്ടാക്കുമ്പോള്‍ കുറച്ചുകൂടി ശുചിത്വം പാലിക്കണം. രുചിയില്‍ കുറച്ചുകൂടി ശ്രദ്ധ പാലിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതാണ് കസ്റ്റമര്‍ റിവ്യൂ. ഇത് അബദ്ധം പറ്റി കഴിച്ചതാണോ അതോ പരിഹാസരൂപേണ ആരെങ്കിലും കുറിച്ചതാണോ എന്ന് വ്യക്തമല്ല.
‘ആമസോണ്‍ ഉപഭോക്താവ് ഈ ഉത്പന്നം പൂജയ്ക്കാണ് എന്ന് എഴുതിയത് വായിച്ചിട്ടില്ല എന്ന് തോന്നുന്നു, സംഭവം നേരെ അകത്താക്കി’ എന്നാണ് സഞ്ജയ് റാവത് കുറിച്ചത്.

]]>
https://www.chandrikadaily.com/aamazon-cake.html/feed 0