#aarif muhammedkhan – Chandrika Daily

ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കാലിക്കറ്റ്, സംസ്‌കൃത വിസിമാർ ഹൈക്കോടതിയെ സമീപിക്കും
ഗവർണറുടെ അച്ചടക്ക നടപടിക്കെതിരെ നിയമ സാധ്യത തേടി കാലിക്കറ്റ്, സംസ്‌കൃത വൈസ് ചാൻസലർമാർ. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ഇരുവരും ഹൈക്കോടതിയെ സമീപിച്ചേക്കും. കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വിസിമാരെ ഗവർണർ ഇന്നലെ പുറത്താക്കിയിരുന്നു.

നടപടി നേരിട്ട വിസിമാർ നിയമപരമായി നീങ്ങുമെന്ന് തന്നെയാണ് വിവരം. ഉത്തരവ് പുറത്തിറക്കിയെങ്കിലും ഇവരെ ഉടൻ നീക്കം ചെയ്യാൻ കഴിയില്ല. അപ്പീൽ ഫയൽ ചെയ്യാൻ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു

പത്ത് ദിവസം കഴിഞ്ഞ് മാത്രമേ ഉത്തരവ് നടപ്പാക്കാൻ പാടുള്ളുവെന്നും ഹൈക്കോടതി വിധിയിലുണ്ട്. ഈ സമയത്തിനുള്ളിൽ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്‌റ്റേ വാങ്ങാനാകും വിസിമാരുടെ ശ്രമം.

ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിയുമായി ഗവർണർ
കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

സംഘർഷ സാധ്യത കണക്കിലെടുത്ത്‌ മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചിരുന്നു. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവർണർക്കെതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നിങ്ങൾ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താൻ പുറത്തിറങ്ങുമെന്ന് ഗവർണർ എസ്എഫ്ഐകാരോട് പറഞ്ഞു. സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.

‘മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചന, വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം’: ആരിഫ് മുഹമ്മദ് ഖാൻ
തനിക്കെതിരായ എസ്എഫ്ഐ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ അക്രമം നടക്കുന്നത് അഞ്ചാം തവണയാണ്. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ല. അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും ​ഗവർണർ ആരോപിച്ചു.

എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെന്നും ​ഗവർണർ‌ മാധ്യമങ്ങളോട് പറഞ്ഞു