abled reservation – Chandrika Daily https://www.chandrikadaily.com Mon, 20 Nov 2023 09:05:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg abled reservation – Chandrika Daily https://www.chandrikadaily.com 32 32 മുസ്‌ലിം സംവരണം കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് വിവാദമാകുന്നു; നീക്കം റൊട്ടേഷന്‍ രീതി പുനഃപരിശോധിക്കാതെ https://www.chandrikadaily.com/1the-order-to-implement-muslim-reservation-and-differently-abled-reservation-is-controversial-without-revising-the-removal-rotation-method-open-in-google-translate-f.html https://www.chandrikadaily.com/1the-order-to-implement-muslim-reservation-and-differently-abled-reservation-is-controversial-without-revising-the-removal-rotation-method-open-in-google-translate-f.html#respond Mon, 20 Nov 2023 08:58:49 +0000 https://www.chandrikadaily.com/?p=283534 മുസ്‌ലിം സംവരണം 2 ശതമാനം കുറവ് വരുന്ന രീതിയില്‍ ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ ഉത്തരവിറങ്ങി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധ സാമൂഹിക നീതി വകുപ്പ് ഒക്ടോബര്‍ ഒന്നിന് പുറത്തിക്കിയ ഉത്തരവാണ് വിവാദമാകുന്നത്.

മുസ്‌ലിം സംവരണം രണ്ട് ശതമാനം കുറയുന്ന രീതിയിലുള്ള റൊട്ടേഷന്‍ രീതി പുനഃപരിശോധിക്കാതെയാണ് പുതിയ സര്‍ക്കാര്‍ ഉത്തരവ്. ഈ ഉത്തരവിലാണ് റൊട്ടോഷ രീതി വിവരിക്കുന്നത്. മുസ്‌ലിം ലീഗ് എം.എല്‍.എ ടി.വി ഇബ്രാഹിം മുഖ്യമന്ത്രിക്കും സാമൂഹ് നീതി വകുപ്പ് മന്ത്രിക്കും പരാതി നല്‍കി.

ഭിന്നശേഷി സംവരണം നാലു ശതമാനം നടപ്പാക്കാനായി 2019 ഒക്ടോബറില്‍ സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറത്തിറക്കിയപ്പോഴാണ് ഈ പ്രശ്നം ആദ്യം ഉയരുന്നത്. സംവരണത്തിന- റൊട്ടേഷനില്‍ 1,26,51,76 എന്ന ക്രമത്തില്‍ ഭിന്നശേഷി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം.

ഇതില്‍ 26, 76 റൊട്ടേഷന്‍ മുസ്ലിം വിഭാഗത്തിന്റേതായതിനാല്‍ ഈ രീതിയില്‍ നിയമനം നടത്തിയാല്‍ മുസ്ലിം സംവരണം 2 ശതമാനം കുറയും. ഇത് അന്നു തന്നെ ചൂണ്ടിക്കാണിച്ചപ്പോള്‍ ഒരു വിഭാഗത്തിന്റെയും സംവരണത്തില്‍ കുറവ് വരുത്താതെ തന്നെ ഭിന്നശേഷി സംവരണം നടപ്പാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു നിയമസഭയില്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഭിന്നശേഷി സംവരണം 4 ശതമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം വീണ്ടും ഉത്തരവിറക്കിയപ്പോഴും സംവരണ റൊട്ടേഷനില്‍ മാറ്റം വരുത്തിയിട്ടില്ല.

ആകെയുള്ള സംവരണ ശതമാനം വര്‍ധിപ്പിച്ചോ ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയോ പരിഹരിക്കാവുന്ന പ്രശ്നത്തെ സര്‍ക്കാര്‍ ഇത്ര സങ്കീര്‍ണമാക്കുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് പിന്നാക്ക വിഭാഗ വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി പറഞ്ഞു. സര്‍ക്കാര്‍ നിയമനങ്ങളില്‍ രണ്ടു ശതമാനം സംവരണം നഷ്ടപ്പെടുന്ന രീതിയിലേക്ക് പോകുന്നത് മുസ്ലിം വിഭാഗത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുയരുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്.

 

]]>
https://www.chandrikadaily.com/1the-order-to-implement-muslim-reservation-and-differently-abled-reservation-is-controversial-without-revising-the-removal-rotation-method-open-in-google-translate-f.html/feed 0