abudabi – Chandrika Daily https://www.chandrikadaily.com Sat, 17 May 2025 18:13:42 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg abudabi – Chandrika Daily https://www.chandrikadaily.com 32 32 ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി  https://www.chandrikadaily.com/abu-dhabi-department-of-transport-participates-in-global-road-safety-week.html https://www.chandrikadaily.com/abu-dhabi-department-of-transport-participates-in-global-road-safety-week.html#respond Sat, 17 May 2025 18:13:42 +0000 https://www.chandrikadaily.com/?p=341642 അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.
യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.
ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.
]]>
https://www.chandrikadaily.com/abu-dhabi-department-of-transport-participates-in-global-road-safety-week.html/feed 0
ഇന്ന് നാട്ടിലേക്കു മടങ്ങാനിരുന്ന പ്രവാസി അബുദാബിയില്‍ മരണപ്പെട്ടു https://www.chandrikadaily.com/an-expatriate-who-was-to-return-home-today-died-in-abu-dhabi.html https://www.chandrikadaily.com/an-expatriate-who-was-to-return-home-today-died-in-abu-dhabi.html#respond Mon, 27 Jan 2025 09:15:52 +0000 https://www.chandrikadaily.com/?p=327601 ഇന്ന് നാട്ടിലേക്കു മടങ്ങാനിരുന്ന പ്രവാസി അബുദാബിയില്‍ മരണപ്പെട്ടു. നാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം പെരുമാതുറ മാടന്‍വിള സ്വദേശി കൊച്ചുതിട്ട വീട്ടില്‍ ശംസുദ്ധീന്‍ (59 ആണ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി അബുദാബി പെപ്‌സി കമ്പനിയിലെ ജീവനക്കാരനായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു ഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

നാട്ടില്‍ കൊണ്ടുപോകാനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് ഷോപ്പില്‍ വെച്ച് ഹൃദയാഘാതമുണ്ടായത്. നടപടിക്രമങ്ങള്‍ പുറത്തയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും. നദീറയാണ് ഭാര്യ. മക്കള്‍ അര്‍ഫാന്‍, ഫര്‍സാന

]]>
https://www.chandrikadaily.com/an-expatriate-who-was-to-return-home-today-died-in-abu-dhabi.html/feed 0
ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിന് അബൂദബിയിൽ പ്രൗഡോജ്വല തുടക്കം https://www.chandrikadaily.com/lulucelebrationsofindia.html https://www.chandrikadaily.com/lulucelebrationsofindia.html#respond Thu, 10 Aug 2023 04:07:21 +0000 https://www.chandrikadaily.com/?p=269100 അബൂദബി : ഇന്ത്യയിലെ മികച്ച ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിന് തുടക്കമായി. അബൂദബി അല്‍ വഹ്ദ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, നവരാത്രി, ദീപാവലി തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഉത്സവങ്ങളുടെ ഒരു പരമ്പരയാണ് ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ.

വരാനിരിക്കുന്ന ഉത്സവ സീസണില്‍ പ്രാദേശിക ഭക്ഷണങ്ങള്‍, സെലിബ്രിറ്റി സന്ദര്‍ശനങ്ങള്‍, പുതിയ ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍, ജീവിതശൈലി, ഫാഷന്‍ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും അതിശയിപ്പിക്കുന്ന പ്രമോഷനുകളും ഓഫറുകളുമാണ് ഇതോടനുബന്ധിച്ചു ഒരുക്കിയിട്ടുള്ളത്. ഇതിലൂടെ ലുലുവില്‍ അതുല്യമായ ഷോപ്പിംഗ് അനുഭവമാണ് സമ്മാനിക്കുന്നത്.ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരില്‍ ഒരാളായ ലുലു ഗ്രൂപ്പ് ഈ വര്‍ഷം ഫുഡ്, നോണ്‍-ഫുഡ് വിഭാഗങ്ങളിലായി 5,000 തനത് ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. യുഎന്‍ മില്ലെറ്റ് വര്‍ഷമായി പ്രഖ്യാപിച്ച ഈ വര്‍ഷം ഇന്ത്യ ധാന്യങ്ങള്‍ക്ക് ലുലുപ്രത്യേകം ഊന്നല്‍ നല്‍കുന്നു.

ഇരുപതിലധികം വ്യത്യസ്ത ഇനം ചക്കകള്‍ പ്രദര്‍ശനത്തിലുണ്ട്. കൂടാതെ വിവിധ തരം ധാന്യങ്ങളില്‍ നിന്ന് ഉണ്ടാക്കിയ വ്യത്യസ്ത പലഹാരങ്ങളും ഹോട്ട് ഫുഡ് കൗണ്ടറില്‍ വില്‍പ്പനക്കുണ്ട്.കൂടാതെ ഉത്തര്‍പ്രദേശിന്റെ ഒഡിഒപി സംരംഭം, മേഘാലയയിലെ പൈനാപ്പിള്‍, കശ്മീരി ആപ്പിള്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ഇന്ത്യന്‍ മുട്ടകള്‍, കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും, മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും ലുലു ലുലു പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഖാദി, പരമ്പരാഗത വസ്ത്രങ്ങള്‍, വിവിധ തരം ഇന്ത്യന്‍ ബിരിയാണികള്‍, ചാറ്റ്, ഗ്രില്ലുകള്‍, ലഘുഭക്ഷണങ്ങള്‍, ഫലൂദ, മധുരപലഹാരങ്ങള്‍ എന്നിവയും ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിന്‍ കാലയളവിലെ പ്രത്യേകതയാണ്. അല്‍ വഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞു ഫാഷന്‍ ഷോ, ഇന്ത്യന്‍ ക്ലാസിക്കല്‍, നാടോടി നൃത്തങ്ങള്‍ എന്നിവയും അരങ്ങേറി.
ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ പ്രമോഷനുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈനായി www.luluhypermarket.com-ലും ലഭ്യമാണ്.

ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ കാമ്പയിനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി യുഎഇ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ പറഞ്ഞു. പ്രദര്‍ശനത്തിനും വില്‍പ്പനക്കുമുള്ള ഉല്‍പ്പന്നങ്ങളുടെ നിര തന്നെ അത്ഭുതപ്പെടുത്തുന്നതായി അംബാസ്സഡര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് പുതുതായി കൊണ്ടുവന്ന ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധേയമാണ്. ലുലു ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നു, വര്‍ഷാവര്‍ഷം ഈ ആഘോഷം തുടരുമെന്ന് അംബാസ്സഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇത് ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യക്ക് മൊത്തത്തിലുള്ള വിലപ്പെട്ട സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ ഉത്സവങ്ങളിലൂടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ജനകീയമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിബന്ധവും സൗഹൃദവും നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു. സമീപകാല ഒപ്പിട്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഇരു രാജ്യങ്ങളുടെയും വാണിജ്യരംഗത്ത് കൂടുതല്‍ നേട്ടമുണ്ടാക്കും. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ്ണഹൃദയത്തോടെയുള്ള പിന്തുണക്ക് അഗാധമായി നന്ദിയുണ്ടെന്ന് യൂസഫ് അലി പറഞ്ഞു.

]]>
https://www.chandrikadaily.com/lulucelebrationsofindia.html/feed 0
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു https://www.chandrikadaily.com/abu-dhabi-indian-islamic-center-literary-club-formed.html https://www.chandrikadaily.com/abu-dhabi-indian-islamic-center-literary-club-formed.html#respond Wed, 21 Jun 2023 03:29:51 +0000 https://www.chandrikadaily.com/?p=260429 അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെ കീഴില്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു.സാഹിത്യാഭിരുചിയുള്ള സെന്റര്‍ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേദിയൊരുക്കുകയും സാഹിത്യ വിഭാഗം ഒരുക്കുന്ന പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലിറ്റററി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.

ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സെന്റര്‍ ജനറല്‍ സെക്രട്ടരി അഡ്വ: കെ.വി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കെഎംസിസി നേതാവുമായ എംപിഎം റഷീദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരനും വിവര്‍ത്തകനുമായ മുഹമ്മദ് നാഫിഹ് വാഫി മുഖ്യപ്രഭാഷണം നടത്തി. അബുദാബി കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷാനവാസ് പുളിക്കല്‍ ആശംസാ പ്രസംഗംനടത്തി.

എഴുത്തുകാരനും ചരിത്രകാരനുമായ ജുബൈര്‍ വെള്ളാടത്ത് രചിച്ച ‘എന്റെ ആനക്കര, നാള്‍വഴികളും നാട്ടു വഴികളും’ എന്ന പുസ്തകം ഇസ്ലാമിക് സെന്റര്‍ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.സാഹിത്യ വിഭാഗം സെക്രട്ടരി യു.കെ മുഹമ്മദ്കുഞ്ഞി ചെയര്‍മാനും, ജുബൈര്‍ വെള്ളാടത്ത് ജനറല്‍ കണ്‍വീനറും മുഹമ്മദലി മാങ്കടവ്, നൗഫല്‍ പേരാമ്പ്ര എന്നിവര്‍ കണ്‍വീനര്‍മാരായും ലിറ്റററി ക്ലബ്ബിന് രൂപം നല്‍കി.

ഐഐസി ബുക്ക് ഫെസ്റ്റ്, അരനൂറ്റാണ്ട് പിന്നിടുന്ന സെന്ററിന്റെ സമഗ്രമായ ചരിത്ര ഗ്രന്ഥം തുടങ്ങി സാഹിത്യ വിഭാഗം ഒരു വര്‍ഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ യോഗത്തില്‍ സെക്രട്ടറി വിശദീകരിച്ചു. യു.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതവും, കള്‍ച്ചറല്‍ സെക്രട്ടരി സ്വാലിഹ് വാഫി നന്ദിയും പറഞ്ഞു.

]]>
https://www.chandrikadaily.com/abu-dhabi-indian-islamic-center-literary-club-formed.html/feed 0
സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിക്ക് അബുദാബിയില്‍ 25 വര്‍ഷം തടവും 40 ദശലക്ഷം ദിര്‍ഹം പിഴയും https://www.chandrikadaily.com/suspect-of-financial-fraud-sentenced-to-25-years-in-abu-dhabi-and-fined-40-million.html https://www.chandrikadaily.com/suspect-of-financial-fraud-sentenced-to-25-years-in-abu-dhabi-and-fined-40-million.html#respond Thu, 25 May 2023 12:18:32 +0000 https://www.chandrikadaily.com/?p=255906 അബുദാബി: സാമ്പത്തിക തട്ടിപ്പ് കേസ്സില്‍ പ്രതിക്ക് 25 വര്‍ഷം തടവും 40 ദശലക്ഷം പിഴയും വിധിച്ചുകൊണ്ട് അബുദാബി കോടതി ഉത്തരവിട്ടു.
സാമ്പത്തിക തട്ടിപ്പിനുപുറമെ, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസ്സുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ അധികാരപരിധിയുള്ള അബുദാബി ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്ഥാവിച്ചത്.

തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു വന്‍വെട്ടിപ്പ് നടത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടു. ഫണ്ട് ദുര്‍വിനിയോഗം, മനഃപൂര്‍വം നാശനഷ്ടം വരുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഔദ്യോഗിക രേഖകളുടെ ഉപയോഗം, അപഹരിച്ച തുകകള്‍ തിരിച്ചടയ്ക്കല്‍, പിഴച്ച തുകയ്ക്ക് തുല്യമായ പിഴ എന്നിവയ്ക്ക് ക്രിമിനല്‍ കോടതി പ്രതിയെ 15 വര്‍ഷം തടവിനു വിധിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ എന്ന കുറ്റത്തിന് കോടതി അദ്ദേഹത്തിന് പത്ത് വര്‍ഷത്തെ തടവും 10 മില്യണ്‍ ദിര്‍ഹം പിഴയും വിധിച്ചു, കൂടാതെ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതോ ഉപയോഗിച്ചതോ ഫലമായതോ ആയ എല്ലാ വരുമാനങ്ങളും വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടു.

അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍, പ്രതി തന്റെ പ്രൊഫഷണല്‍ പദവി ദുരുപയോഗം ചെയ്ത് പൊതുഫണ്ട് വിനിയോഗിച്ചു ആഢംബര കാറുകള്‍, പ്രത്യേക അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവ സ്വന്തമാക്കുകയും വിദേശ യാത്രകള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി.

]]>
https://www.chandrikadaily.com/suspect-of-financial-fraud-sentenced-to-25-years-in-abu-dhabi-and-fined-40-million.html/feed 0
‘മഹിതം മലപ്പുറം’ അബുദാബിയില്‍ മലപ്പുറം ഫെസ്റ്റ് ജൂണ്‍ 17ന് ആരംഭിക്കും https://www.chandrikadaily.com/mahitam-malappuram-malappuram-fest-will-start-on-june-17-in-abu-dhabi.html https://www.chandrikadaily.com/mahitam-malappuram-malappuram-fest-will-start-on-june-17-in-abu-dhabi.html#respond Fri, 12 May 2023 08:51:35 +0000 https://www.chandrikadaily.com/?p=253362 അബുദാബി മലപ്പുറം ജില്ലാ കെ എം സി സി മഹിതം മലപ്പുറം എന്ന പേരില്‍ സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റ് ജൂണ്‍ 17,18 തിയ്യതികളില്‍ നടക്കും.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സലാം ടി.കെ. നിര്‍വ്വഹിച്ചു.

ദേശസ്നേഹത്തിന്റെയും സാമുദായ മൈത്രിയുടെയും ഈറ്റില്ലമായ മലപ്പുറത്തിന്റെ സാംസ്‌കാരിക ഔന്നിത്യവും കലാ കായിക പാരമ്പര്യവും രുചി വൈഭവങ്ങളും മലപ്പുറം ഫെസ്റ്റില്‍ പ്രവാസ ലോകത്ത് തനിമയോടെ അരങ്ങേറും. പ്രവാസലോകത്തെ ജനകീയ പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയും ഉള്‍ക്കൊള്ളുന്ന മഹിതമായ മലപ്പുറം വിശേഷങ്ങള്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയാന്‍ അബുദാബി മലപ്പുറം ജില്ലാ കെ എം സി സി ഒരുക്കുന്ന പരിപാടി വന്‍വിജയമാക്കുവാന്‍ വന്‍ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇതുസംബന്ധിച്ചു നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ അദ്ധ്യക്ഷവഹിച്ച യോഗത്തില്‍ ജില്ല സെക്രട്ടറി ഹംസ കോയ സ്വാഗതം പറഞ്ഞു. സംസ്ഥാന കെ.എം.സി.സി സെക്രട്ടറി ഹംസ ഹാജി പാറയില്‍ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കെ.എംസി.സി മുന്‍ പ്രസിഡന്റ് ഹിദായത്തുല്ല, സംസ്ഥാന-ജി്ല്ലാ നേതാക്കളായ റഷീദലി മമ്പാട്, ബിരാന്‍കുട്ടി, കുഞ്ഞിപ്പ മൊങ്ങം, ഹുസൈന്‍സി.കെ, ബഷിര്‍ വറ്റലൂര്‍,ഹസ്സന്‍ അരിക്കന്‍, ഷംസുദ്ധീന്‍, മുനിര്‍ എടയൂര്‍, നൗഷാദ് തൃപ്രങ്ങോട്, സാല്‍മി പരപ്പനങ്ങാടി, ഷമീര്‍ പുറത്തൂര്‍,നാസര്‍ വൈലത്തൂര്‍,സിറാജ് ആതവനാട്,ഷാഹിര്‍ എ.വി. സൈത് മുഹമ്മദ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. അഷ്റഫ് അലി നന്ദി പറഞ്ഞു.

 

]]>
https://www.chandrikadaily.com/mahitam-malappuram-malappuram-fest-will-start-on-june-17-in-abu-dhabi.html/feed 0
ലുലു ജീവനക്കാരൻ തൃശൂര്‍ സ്വദേശി അബുദാബിയില്‍ മരിച്ചു https://www.chandrikadaily.com/lulustaffdeadabudhabi.html https://www.chandrikadaily.com/lulustaffdeadabudhabi.html#respond Sat, 18 Mar 2023 09:16:17 +0000 https://www.chandrikadaily.com/?p=243197 തൃശൂര്‍ ജില്ലയിലെ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്കുസമീപം താമസിക്കുന്ന സൈഫുദ്ദീന്‍ (39) അബുദാബിയില്‍ മരിച്ചു.വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കര്‍-സൂബൈദ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 16 വര്‍ഷമായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്തുവരികയായിരുന്ന സൈഫുദ്ദീന്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഷഹീനയാണ് ഭാര്യ. ഏക മകന്‍ സയാന്‍. അലി,ഫാറൂഖ്,ബല്‍ഖീസ് എന്നിവര്‍ സഹോദരങ്ങളാണ്.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/lulustaffdeadabudhabi.html/feed 0
അബുദാബി ഗതാഗത വിഭാഗത്തിന് 13 അവാര്‍ഡുകള്‍ https://www.chandrikadaily.com/abudabitransportawar.html https://www.chandrikadaily.com/abudabitransportawar.html#respond Wed, 08 Mar 2023 08:37:35 +0000 https://www.chandrikadaily.com/?p=241725 അബുദാബി: അബുദാബി ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) 13 അവാര്‍ഡുകള്‍ നേടി ശ്രദ്ധേയമായി. മിഡില്‍ ഈസ്റ്റ്,
നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അവാര്‍ഡുകളാണ് ഐടിസി കരസ്ഥമാക്കിയത്.നാല് ഗോള്‍ഡ് അവാര്‍ഡുകളും ആറ് സില്‍വര്‍ അവാര്‍ഡുകളും മൂന്ന് വെങ്കല അവാര്‍ഡുകളും ലഭിച്ചു. ഇത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും സമര്‍ത്ഥവും സംയോജിതവുംസുസ്ഥിരവുമായ ഗതാഗത സംവിധാനം സ്ഥാപിക്കുന്നതിലൂടെയാണ് ബഹുമതി കരസ്ഥമാക്കിയത്.

അബുദാബിയിലെ ഗതാഗത വിഭാഗം അടുത്തകാലത്തായി വരുത്തിയ പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. പൊതുജനങ്ങളുടെ സൗകര്യവും മികച്ച സേവനവും ലക്ഷ്യമാക്കി നിരവധി നൂതന നടപടികളാണ് ഐടിസി പ്രാവര്‍ത്തികമാക്കിയത്.

]]>
https://www.chandrikadaily.com/abudabitransportawar.html/feed 0
അന്താരാഷ്ട്ര പ്രതിരോധ സമ്മേളനവും പ്രദര്‍ശനവും: അബുദാബിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി https://www.chandrikadaily.com/international-defense-conference-and-exhibition.html https://www.chandrikadaily.com/international-defense-conference-and-exhibition.html#respond Sat, 18 Feb 2023 14:16:54 +0000 https://www.chandrikadaily.com/?p=238715 റസാഖ് ഒരുമനയൂര്‍

അബുദാബി: അന്താരാഷ്ട്ര പ്രതിരോധ സമ്മേളനത്തിനും പ്രദര്‍ശനത്തിനും തിങ്കളാഴ്ച അബുദാബിയില്‍ തുടക്കം കുറിക്കും. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന ആഗോള പ്രതിരോധ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍നിന്നുള്ള 1800ല്‍പരം ഉന്നതരാണ് പങ്കെടുക്കുന്നത്. പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളും പ്രദര്‍ശകരും പ്രതിരോധ രംഗത്തെ നൂറുകണക്കിന് വിദഗ്ദരും ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിരോധ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഞായറാഴ്ച എത്തിച്ചേരും.

ലോകത്തിലെ 65 രാജ്യങ്ങളില്‍നിന്നായി ചെറുതും വലുതുമായ 1350ല്‍പരം ആയുധഅനുബന്ധ സാമഗ്രികളുടെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ നൂതന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ (അഡ്‌നിക്)ല്‍ 165,000 ചതുരശ്രമീറ്ററില്‍ സജ്ജമാക്കിയ വേദികളിലാണ് അന്താരാഷ്ട്ര ആയുധ പ്രദര്‍ശനം നടക്കുന്നത്.

അത്യാധുനിക യുദ്ധ സാമഗ്രികള്‍, യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങി സര്‍വ്വവും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതോടനുബന്ധിച്ചു നടക്കുന്ന നാവിക പ്രദര്‍ശനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍നിന്നുള്ള കപ്പല്‍ ഇതിനകം തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും അബുദാബിയില്‍ വേദിയൊരുങ്ങുന്നത്.

]]>
https://www.chandrikadaily.com/international-defense-conference-and-exhibition.html/feed 0
സമാജം യുവജനോത്സവം: ഐശ്വര്യ ഷൈജിത് കലാതിലകം https://www.chandrikadaily.com/samaj-youth-festival-aishwarya-shaijit-kalathilakam.html https://www.chandrikadaily.com/samaj-youth-festival-aishwarya-shaijit-kalathilakam.html#respond Tue, 07 Feb 2023 16:38:58 +0000 https://www.chandrikadaily.com/?p=236567 അബുദാബി മലയാളി സമാജം മൂന്ന് ദിവസങ്ങളിലായി നടത്തിയ യു.എ.ഇ ഓപ്പണ്‍ യുവജനോത്സവം സമാപിച്ചു. മൂന്ന് വേദികളിലായി മൂന്നുറിലധികം കുട്ടികള്‍ മാറ്റുരച്ച കലാമാമാങ്കം പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായിരുന്നു.

നാടോടി നൃത്തം, ഭരതനാട്യം കുച്ചുപ്പിടി,മോണോ ആക്ട്, എന്നിവയില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി 23 പോയിന്റ് നേടിയ പ്രൈവറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (ഭവന്‍സ്) വിദ്യാര്‍ത്ഥിനി ഐശ്വര്യ ഷൈജിത് ഈ വര്‍ഷത്തെ സമാജം കലാതിലകമായി.
ഷൈജിത് കെ.പി.പ്രേമാ ഷൈജിത് ദമ്പതികളുടെ മകളാണ്.
കലാതിലക ട്രോഫി സമാജം പ്രസിഡന്റും ഡോ. ജസ്ലിന്‍ ജോസും ചേര്‍ന്ന് നല്‍കി. വനിതാവിഭാഗം ഭാരവാഹികള്‍ വിജയകിരീടം അണിയിച്ചു

വിവിധ ഗ്രുപ്പ് വിജയികളായി 15 പോയിന്റോടെ ശിവാനി സജീവ്,16 പോയിന്റോടെ ജേനാലിയ ആന്‍ 10 പോയിന്റോടെ നന്ദകൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.

2020 ല്‍ 4200 കലാകാരികളെ അണിനിരത്തി മോഹിനിയാട്ടത്തില്‍ ഗിന്നസ് നേടിയ കലാമണ്ഡലം ഡോ. ധനുഷ സന്യാല്‍, കലാമണ്ഡലം അധ്യാപികയായ ലതിക എന്നിവര്‍ നാട്ടില്‍നിന്നെത്തി ഡാന്‍സ് മത്സരങ്ങള്‍ക്ക് വിധി കര്‍ത്താക്കളായി.

ഗള്‍ഫിലെ കുട്ടികള്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഇനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തിയതായും ശാസ്ത്രീയമായി ഡാന്‍സ് അഭ്യസിക്കുന്ന കുട്ടികളുടെ പ്രകടനങ്ങള്‍ കേരളത്തേക്കാള്‍ മികച്ചതായി അനുഭവപ്പെട്ടുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.

എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍നടന്ന
സമാപനച്ചടങ്ങില്‍ സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷത വഹിച്ചു. എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ സ്പെഷ്യലിസ്റ്റ് ന്യുറോളജിസ്റ്റ് ഡോ.ജസ്ലിന്‍ ജോസ് മുഖ്യാതിഥിയായിരുന്നു. ഇഫ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി ഉമ്മന്‍, എല്‍എല്‍എച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ നിവിന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.

സമാജം കലാവിഭാഗം സെക്രട്ടറി റിയാസുദ്ധീന്‍ പി.ടി ആമുഖ ഭാഷണവും ജനറല്‍ സെക്രട്ടറി എം.യു.ഇര്‍ഷാദ് സ്വാഗതവും നടത്തി.
ട്രഷറര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിന്‍, യേശുശീലന്‍, സലിം ചിറക്കല്‍, എ.എം.അന്‍സാര്‍, അനില്‍കുമാര്‍ ടി.ഡി,ഫസലുദ്ധീന്‍ വനിതാ കമ്മിറ്റി ഭാരവാഹികളായ അനുപ ബാനര്‍ജി, ലാലി സാംസണ്‍, ബിനിമോള്‍ ടോമിച്ചന്‍, ബദരിയ്യ സിറാജ്, വാലന്റീര്‍ ടീം അനീഷ് ഭാസി, അമീര്‍ കല്ലമ്പലം, സലിം, ഷാജികുമാര്‍, ബിജുവാര്യര്‍ എന്നിവരും ഇതര സംഘടനാ ഭാരവാഹികളും മുന്‍ ജനറല്‍ സെക്രട്ടറിമാരും ചേര്‍ന്ന് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വൈസ്പ്രസിഡന്റ് രേഖിന് സോമന്‍ നന്ദി പറഞ്ഞു

]]>
https://www.chandrikadaily.com/samaj-youth-festival-aishwarya-shaijit-kalathilakam.html/feed 0