ACCIDNET – Chandrika Daily https://www.chandrikadaily.com Tue, 26 Sep 2023 02:34:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ACCIDNET – Chandrika Daily https://www.chandrikadaily.com 32 32 കാസര്‍കോട് അപകടം; മൃതദേഹങ്ങൾ ഇന്ന് ഖബറടക്കും https://www.chandrikadaily.com/1kasaragod-accident-the-dead-bodies-will-be-buried-today.html https://www.chandrikadaily.com/1kasaragod-accident-the-dead-bodies-will-be-buried-today.html#respond Tue, 26 Sep 2023 02:03:48 +0000 https://www.chandrikadaily.com/?p=276330 ഓട്ടോറിക്ഷയും സ്‌കൂള്‍ ബസ്സും കൂട്ടിടിച്ച് മരിച്ചവരുടെ മൃതദേഹം ഇന്ന് ഖബറടക്കും. ഇന്നലെ വൈകീട്ട് ബദിയടുക്ക പള്ളത്തടുക്കയിലായിരുന്നു അപകടം. കാസര്‍കോട് തായലങ്ങാടി സ്വദേശിയും മൊഗ്രാല്‍ പുത്തൂര്‍ മൊഗറില്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവര്‍ എ.എച്ച് അബ്ദുര്‍ റഊഫ്, സഹോദരന്‍ ശെയ്ഖ് അലിയുടെ ഭാര്യ ബീഫാത്വിമ, മൊഗറിലെ ഉസ്മാന്റെ ഭാര്യ ബീഫാത്വിമ, ഇസ്മാഈലിന്റെ ഭാര്യ ഉമ്മു ഹലീമ, ബെള്ളൂറിലെ അബ്ബാസിന്റെ ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമെന്ന് അപകടമുണ്ടായതെന്നാണ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. റോഡിന്റെ അപാകതയും അപകടത്തിന് കാരണമായിട്ടുണ്ട്. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്നും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

]]>
https://www.chandrikadaily.com/1kasaragod-accident-the-dead-bodies-will-be-buried-today.html/feed 0
ബൈക്കിൽ ബസ്സിടിച്ച് ചന്ദ്രിക പത്രപ്രവർത്തകർക്ക് ഗുരുതര പരിക്ക് https://www.chandrikadaily.com/0chandrika-journalists-seriously-injured-after-being-hit-by-a-bike.html https://www.chandrikadaily.com/0chandrika-journalists-seriously-injured-after-being-hit-by-a-bike.html#respond Wed, 26 Jul 2023 04:20:06 +0000 https://www.chandrikadaily.com/?p=266397 കളമശേരി: ബൈക്കില്‍ സ്വകാര്യ ബസിടിച്ച് മാധ്യമ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. ചന്ദ്രിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റര്‍ എസ്.സുധീഷ് കുമാര്‍ (41) ,ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണന്‍ (35), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കളമശേരി ടി.വി.എസ് ജങ്ഷനിലായിരുന്നു അപകടം.

ചന്ദ്രിക ജീവനക്കാരന്റെ സഹോദരന്റെ മരണാവശ്യത്തിന് പോയി തിരിച്ചു വരവെ ടിവിഎസ് ജങ്ഷനില്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്നതിനിടെ സൗത്ത് കളമശേരിയില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്ന കെ.എല്‍ 43 ബി 175 എന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ച് വീണ നിതിന്റെ ഇടുപ്പെല്ലിനും തോളെല്ലിനും ഗുരുതര പരിക്കുണ്ട്. പിന്നിലിരുന്ന സുധീഷ് കുമാറിന്റെ ഇടതുകാലൊടിഞ്ഞു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപ്ത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സുധീഷിനെ വൈകീട്ടോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇരുവര്‍ക്കും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിസിപി അറിയിച്ചു.

]]>
https://www.chandrikadaily.com/0chandrika-journalists-seriously-injured-after-being-hit-by-a-bike.html/feed 0
മുന്‍മേയറും ഭര്‍ത്താവുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/thamilnadu-mayor-husband-news.html https://www.chandrikadaily.com/thamilnadu-mayor-husband-news.html#respond Wed, 24 Jul 2019 07:25:00 +0000 http://www.chandrikadaily.com/?p=134158 ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ഡി.എം.കെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി (61), ഭര്‍ത്താവ് മുരുക ശങ്കരന്‍ (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുനല്‍വേലിയില്‍ ചൊവ്വാഴ്ച്ചയാണ് മൂവരെയും അജ്ഞാതര്‍ ആക്രമിച്ചുകൊന്നത്.

1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ ഉമ മഹേശ്വരിയുടെ വീട് ആക്രമിച്ച് മൂവരെയും കൊലപ്പെടുത്തിയത്.

ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വീടിനടുത്ത് താമസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/thamilnadu-mayor-husband-news.html/feed 0
അജാസിന്റെ നില ഗുരുതരം; സൗമ്യയുടെ സംസ്‌കാരം നാളെ നടത്തും https://www.chandrikadaily.com/soumya-murder-case-ajas-in-critical-condition-news.html https://www.chandrikadaily.com/soumya-murder-case-ajas-in-critical-condition-news.html#respond Wed, 19 Jun 2019 06:59:12 +0000 http://www.chandrikadaily.com/?p=130543 ആലപ്പുഴ: സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ അജാസിന്റെ (33) ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പ്രതി അജാസ്. അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ലെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ലിബിയയിലുള്ള, സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്ന് നാട്ടിലെത്തും. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം വീട്ടുവളപ്പില്‍ നടക്കുമെന്നാണ് വിവരം.

ഓച്ചിറയിലെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ വിലാപയാത്രയായി ഊപ്പന്‍തറ വീട്ടില്‍ എത്തിക്കും.

അജാസിന് കഴിഞ്ഞ ദിവസം ഡയാലിസിസ് ആരംഭിച്ചിരുന്നു. രക്തസമ്മര്‍ദത്തില്‍ ഉണ്ടായ വ്യതിയാനം മൂലം ഇന്നലെ ഡയാലിസിസ് നടന്നില്ല. അജാസിന് 60 ശതമാനത്തോളം പൊള്ളലുണ്ട്. തീവ്രപരിചരണ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് ആസ്പത്രി സൂപ്രണ്ട് ഡോ. ആര്‍.വി. രാംലാല്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/soumya-murder-case-ajas-in-critical-condition-news.html/feed 0
കൊല്ലം ഷാഫിയുടെ സഹോദരന്‍ കാറപകടത്തില്‍ മരിച്ചു https://www.chandrikadaily.com/kollam-shaf-brother-death-news.html https://www.chandrikadaily.com/kollam-shaf-brother-death-news.html#respond Fri, 31 May 2019 03:16:43 +0000 http://www.chandrikadaily.com/?p=128884 കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകന്‍ കൊല്ലം ഷാഫിയുടെ സഹോദരന്‍ മുസ്തഫ(42) കാറപകടത്തില്‍ മരിച്ചു. ബുധനാഴ്ച്ച രാത്രി കൊയിലാണ്ടിയില്‍ വെച്ചാണ് അപകടം.

കൊയിലാണ്ടി ടൗണില്‍ സ്‌റ്റേഡിയത്തിനടുത്തെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കവെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മുസ്തഫയെ ഇടിക്കുകയായിരുന്നു.

കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴിയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ വളപ്പില്‍ മുഹമ്മദ്. മാതാവ്: സുഹറ. ഭാര്യ: മുബീന. മക്കള്‍: ആദില്‍, മജ്ഷാന. സഈദ്, സഫൂറ എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

]]>
https://www.chandrikadaily.com/kollam-shaf-brother-death-news.html/feed 0
കൊച്ചിയില്‍ വന്‍തീപിടുത്തം https://www.chandrikadaily.com/kochi-broad-way-market-fire-news.html https://www.chandrikadaily.com/kochi-broad-way-market-fire-news.html#respond Mon, 27 May 2019 06:05:08 +0000 http://www.chandrikadaily.com/?p=128531 കൊച്ചി: എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ഒരു തുണിക്കട ഉള്‍പ്പെടെ മൂന്നു കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിശമന ഇപ്പോള്‍ തീയണച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പുകനിറഞ്ഞിരിക്കുകയാണ്.

മാര്‍ക്കറ്റില്‍ ഭദ്ര ടെക്‌സ്റ്റൈല്‍സ് എന്ന കടയിലാണ് ആദ്യം തീപിടിച്ചത്. ഹോള്‍സെയില്‍ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കടയാണിത്. കെട്ടിടത്തിനകത്തെ തീയണയ്ക്കാന്‍ ഏറെനേരമായി ശ്രമം നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി അതു സാധ്യമായിട്ടില്ല. മൂന്നുനിലകളിലായി പ്രവര്‍ത്തിക്കുന്ന ഈ കട ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. മേല്‍ക്കൂര ഏറെക്കുറേ കത്തിയമര്‍ന്നുകഴിഞ്ഞു. വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഈ കട പ്രവര്‍ത്തിക്കുന്നതെന്നു സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു.

]]>
https://www.chandrikadaily.com/kochi-broad-way-market-fire-news.html/feed 0
നെട്ടൂരില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി https://www.chandrikadaily.com/nettur-husband-killed-wife-news.html https://www.chandrikadaily.com/nettur-husband-killed-wife-news.html#respond Sun, 26 May 2019 07:41:48 +0000 http://www.chandrikadaily.com/?p=128438 കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശി ആന്റണിയാണ് ഭാര്യ ബിനിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി.

ഇന്നലെ രാത്രിയാണ് സംഭവം. രാത്രി പതിനൊന്നിന് ഉറങ്ങി കിടന്ന ഭാര്യ ബിനിയെ ചുറ്റിക ഉപയോഗിച്ചാണ് ആന്റണി തലക്കടിച്ചത്. അടിയേറ്റ ബിനി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ആന്റണി പനങ്ങാട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. വര്‍ഷങ്ങളായി ഇവര്‍ തമ്മിലുള്ള കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ മക്കള്‍ രണ്ട് പേരും ബിനിയുടെ മാതാപിതാക്കളുടെ വീട്ടിലായിരുന്നു. സംഭവം നടന്ന വീട്ടിലെത്തി ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

]]>
https://www.chandrikadaily.com/nettur-husband-killed-wife-news.html/feed 0
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ചു https://www.chandrikadaily.com/madyapradesh-congress-leader-death-news.html https://www.chandrikadaily.com/madyapradesh-congress-leader-death-news.html#respond Thu, 23 May 2019 09:24:35 +0000 http://www.chandrikadaily.com/?p=128181 ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ലീഡ് നില ശേഖരിക്കുന്നതിനിടെയാണ് രത്തന്‍ സിങിന് ഹൃദയാഘാതമുണ്ടായത്. കുഴഞ്ഞുവീണ രത്തന്‍ സിങ് മരണപ്പെടുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

]]>
https://www.chandrikadaily.com/madyapradesh-congress-leader-death-news.html/feed 0
കോഴിക്കോട് ആദിവാസി യുവാവ് മരിച്ച നിലയില്‍ https://www.chandrikadaily.com/calicut-adivasi-man-death-news.html https://www.chandrikadaily.com/calicut-adivasi-man-death-news.html#respond Sun, 19 May 2019 09:40:43 +0000 http://www.chandrikadaily.com/?p=127640 കോഴിക്കോട്: കോഴിക്കോട് കക്കാടം പൊയില്‍ കരിമ്പു കോളനിക്ക് സമീപം ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് വെറ്റിലപ്പാറ പന്ന്യമല സ്വദേശി ഹരിദാസനാണ്(30)മരിച്ചത്. ഇന്ന് രാവിലെ 6 മണിയാടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. രക്തം വാര്‍ന്നൊലിക്കുന്ന നിലയില്‍ ആയിരുന്നു മൃതദേഹം.

കക്കാടം പൊയിലിലെ ബന്ധുവിന്റെ വീട്ടില്‍ എത്തിയതായിരുന്നു ഹരിദാസന്‍. പോലീസ് ഫോറന്‍സിക്ക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

]]>
https://www.chandrikadaily.com/calicut-adivasi-man-death-news.html/feed 0
കനറാബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു https://www.chandrikadaily.com/canara-bank-youth-congress-march-news.html https://www.chandrikadaily.com/canara-bank-youth-congress-march-news.html#respond Wed, 15 May 2019 04:54:14 +0000 http://www.chandrikadaily.com/?p=127259 തിരുവനന്തപുരം: ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ബാങ്കിന്റെ റീജ്യണല്‍ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു. കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്ക് ഓഫീസിന് മുന്‍പിലും പ്രതിഷേധം തുടരുകയാണ്. ബാങ്ക് ഇന്ന് തുറന്നിട്ടില്ല.

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് എത്തിക്കും. സംഭവത്തില്‍ മാരായിമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജര്‍ നിരന്തരമായി ഫോണിലൂടെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതടക്കമുള്ള നടപടികളിലേക്കും പൊലീസ് നീങ്ങിയേക്കും. മാനേജര്‍ അടക്കമുള്ള ബാങ്ക് അധികൃതരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന

]]>
https://www.chandrikadaily.com/canara-bank-youth-congress-march-news.html/feed 0