actor darshan – Chandrika Daily https://www.chandrikadaily.com Mon, 15 Sep 2025 06:33:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg actor darshan – Chandrika Daily https://www.chandrikadaily.com 32 32 നടന്‍ ദര്‍ശന്റെ വീട്ടില്‍ മോഷണം; മൂന്നു ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി https://www.chandrikadaily.com/theft-at-actor-darshans-house-complaint-of-loss-of-rs-3-lakhs.html https://www.chandrikadaily.com/theft-at-actor-darshans-house-complaint-of-loss-of-rs-3-lakhs.html#respond Mon, 15 Sep 2025 06:33:54 +0000 https://www.chandrikadaily.com/?p=354182 ബംഗളൂരു: രേണുകാസ്വാമി കൊലക്കേസില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദര്‍ശന്റെ ബംഗളൂരുവിലെ വീട്ടില്‍ മോഷണം നടന്നതായി പരാതി. ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാര്‍ട്‌മെന്റിലാണ് സംഭവം നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്നാണ് വിജയലക്ഷ്മിയുടെ പരാതി.

മൈസൂരുവില്‍പോയി തിരിച്ചുവന്നപ്പോള്‍ പണം കാണാനില്ലന്നായിരുന്നു പരാതി. വീട്ടിലെ ജോലിക്കാരെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും കണ്ടത്താന്‍ കഴിഞ്ഞില്ല. അപ്പാര്‍ട്‌മെന്റ് മാനേജര്‍ നല്‍കിയ പരാതിയില്‍ ചെന്നമ്മനകെരെ അച്ചുകാട്ടു പൊലീസ് കേസെടുത്തു. ദര്‍ശന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് വീണ്ടും പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/theft-at-actor-darshans-house-complaint-of-loss-of-rs-3-lakhs.html/feed 0
രേണുക സ്വാമി കൊലക്കേസ്; നടന്‍ ദര്‍ശന് ജാമ്യം അനുവദിച്ച് കര്‍ണാടക ഹൈക്കോടതി https://www.chandrikadaily.com/renuka-swamy-murder-case-karnataka-high-court-grants-bail-to-actor-darshan.html https://www.chandrikadaily.com/renuka-swamy-murder-case-karnataka-high-court-grants-bail-to-actor-darshan.html#respond Fri, 13 Dec 2024 10:24:17 +0000 https://www.chandrikadaily.com/?p=321666 രേണുക സ്വാമി കൊലപാതക കേസില്‍ കന്നഡ നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം നല്‍കി. കേസില്‍ അറസ്റ്റിലായി ആറുമാസത്തിന് ശേഷമാണ് ദര്‍ശന് ജാമ്യം ലഭിക്കുന്നത്. നിലവില്‍ ആരോഗ്യസ്ഥിതി മൂലം ദര്‍ശന്‍ ഇടക്കാല ജാമ്യത്തില്‍ ആണ്.

അറസ്റ്റിലായതിന് പിന്നാലെ ദര്‍ശന്‍ നിരന്തരം ജാമ്യത്തിന് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞമാസം നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന ആവശ്യം ഉന്നയിച്ച് ദര്‍ശന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. തുടര്‍ന്ന് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു. ഇതുമായി ബന്തപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ദര്‍ശന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് രേണുക സ്വാമി കൊല്ലപ്പെടുന്നത്. നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശമയച്ചതില്‍ പ്രകോപിതനായാണ് ദര്‍ശനും കൂട്ടാളികളും ദര്‍ശന്റെ കടുത്ത ആരാധകനായിരുന്ന രേണുക സ്വാമിയെ കൊലപ്പെടുത്തിയത്. ചിത്രദുര്‍ഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ ജൂണ്‍ 9നാണ് കൊല്ലപ്പെടുന്നത്‌

]]>
https://www.chandrikadaily.com/renuka-swamy-murder-case-karnataka-high-court-grants-bail-to-actor-darshan.html/feed 0
ജയിലിലെ പ്രത്യേക പരിഗണന: ദര്‍ശനെ ഇന്ന് രാത്രി ബെല്ലാരി ജയിലിലേക്ക് മാറ്റും https://www.chandrikadaily.com/special-treatment-in-jail-darshan-will-be-shifted-to-bellary-jail-tonight.html https://www.chandrikadaily.com/special-treatment-in-jail-darshan-will-be-shifted-to-bellary-jail-tonight.html#respond Tue, 27 Aug 2024 15:26:28 +0000 https://www.chandrikadaily.com/?p=307661 ബംഗളൂരു: കൊലക്കേസ് പ്രതിയായ കന്നഡ നടൻ ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന നടന് വി.വി.ഐ.പി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവരുകയും വിവാദമാകുകയും ചെയ്ത പശ്ചാത്തലത്തിൽ ബംഗളൂരു പൊലീസിന്റെ അപേക്ഷപ്രകാരമാണ് ജയിൽ മാറ്റത്തിനുള്ള നീക്കം.

ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് മാറ്റം. കൂട്ടുപ്രതികളെ ധാര്‍വാഡ്, ശിവമോഗ, ബെലഗാവി, വിജയപുര സെന്‍ട്രല്‍ ജയിലുകളിലേക്കും മാറ്റും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉള്‍പ്പടെ മൂന്ന് പ്രതികള്‍ പരപ്പന അഗ്രഹാര ജയിലില്‍ തുടരും.

പൂന്തോട്ടം പോലെ തോന്നിക്കുന്ന സ്ഥലത്ത് മാനേജർക്കും മറ്റുചിലർക്കുമൊപ്പം കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്റെയും കപ്പിൽ എന്തോ കുടിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ഏഴ് ഉദ്യോഗസ്ഥരെ സസ്​പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. നടനും കൂട്ടാളികൾക്കുമെതിരെ പ്രത്യേക കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജയിൽ മാറ്റത്തിനുള്ള നീക്കം.

]]>
https://www.chandrikadaily.com/special-treatment-in-jail-darshan-will-be-shifted-to-bellary-jail-tonight.html/feed 0
കൈയിൽ കോഫി, സിഗററ്റ്; ദർശന് ജയിലിൽ വിഐപി പരിഗണന https://www.chandrikadaily.com/coffee-and-cigarettes-in-hand-vip-treatment-at-darshan-jail.html https://www.chandrikadaily.com/coffee-and-cigarettes-in-hand-vip-treatment-at-darshan-jail.html#respond Mon, 26 Aug 2024 06:00:09 +0000 https://www.chandrikadaily.com/?p=307364 തന്റെ ആരാധകനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ അനധികൃതമായി സുഖസൗകര്യങ്ങൾ ലഭിക്കുന്നതായി ആരോപണം.

സംഭവത്തിൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജയിലർ ഉൾപ്പടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ദർശനെ ജയിൽ മാറ്റാനാണ് സാധ്യത.

ഇതേ കേസിൽ അറസ്റ്റിലായ മാനേജർ നാഗരാജ്, ഗുണ്ടാ നേതാവ് വിൽസൻ ഗാർഡൻ നാഗ എന്നിവർക്കൊപ്പം ദർശൻ പുകവലിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം. ആരാധകനായ ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂൺ 22 മുതൽ ദർശൻ ജയിലിലാണ്.

വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന കിട്ടുന്ന ദൃശ്യങ്ങൾ പുറത്തായത്.

]]>
https://www.chandrikadaily.com/coffee-and-cigarettes-in-hand-vip-treatment-at-darshan-jail.html/feed 0