actor kalidas jayaram – Chandrika Daily https://www.chandrikadaily.com Mon, 14 May 2018 09:35:18 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg actor kalidas jayaram – Chandrika Daily https://www.chandrikadaily.com 32 32 കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തുജോസഫ് ചിത്രം https://www.chandrikadaily.com/actor-kalidas-facebook-post-his-next-movie-with-jeethu-joseph.html https://www.chandrikadaily.com/actor-kalidas-facebook-post-his-next-movie-with-jeethu-joseph.html#respond Mon, 14 May 2018 09:17:31 +0000 http://www.chandrikadaily.com/?p=84904 കാളിദാസ് ജയറാമിനെ നായകനാക്കി ഹിറ്റ് മേക്കര്‍ ജിത്തു ജോസഫ് പുതിയ ചിത്രമൊരുക്കുന്നു. ഫേസ്ബുക്കിലൂടെ കാളിദാസ് തന്നെയാണ് വിവരം അറിയിച്ചു. ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.
ഇമ്രാന്‍ ഹഷ്മി, റിഷി കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് ജീത്തു ഇപ്പോള്‍. ഇത് പൂര്‍ത്തിയായ ശേഷമായിരിക്കും കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുക. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ആദിയുടെ തകര്‍പ്പന്‍ വിജയത്തിനുശേഷം ഒരു സൂപ്പര്‍താരത്തിന്റെ മകനെ നായകനാക്കി ജീത്തു ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

പ്രേമം, നേരം എന്നീ സിനിമകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ നായകന്‍ കാളിദാസ്.
ഇതിന് ശേഷമാവും ജിത്തു ചിത്രത്തിലേക്ക് കാളിദാസ് എത്തുക. പൂമരമാണ് കാളിദാസിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം. എബ്രിഡ് ഷൈന്‍ ആണ് ഇതിന്റെ സംവിധായകന്‍.

]]>
https://www.chandrikadaily.com/actor-kalidas-facebook-post-his-next-movie-with-jeethu-joseph.html/feed 0
പൂമരം റിലീസ് പിന്നെയും നീട്ടി https://www.chandrikadaily.com/release-of-kalidas-poomaram-has-been-postponed.html https://www.chandrikadaily.com/release-of-kalidas-poomaram-has-been-postponed.html#respond Sun, 04 Mar 2018 16:20:22 +0000 http://www.chandrikadaily.com/?p=72906 കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം പൂമരത്തിന്റെ റിലീസ് വീണ്ടും നീട്ടിവെച്ചു. ഈമാസം ഒമ്പതിനാണ് റിലീസ് തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയതായി കാളിദാസ് ജയറാം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോകുന്നതാണ് ചിത്രത്തിന്റെ റിലീസ് വൈകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഡോ. പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് പൂമരം നിര്‍മിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. കാമ്പസ് പ്രമേയമാകുന്ന ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ തന്നെ പ്രശംസ നേടിയിരുന്നു.

]]>
https://www.chandrikadaily.com/release-of-kalidas-poomaram-has-been-postponed.html/feed 0
പൂമരം റിലീസ് തിയ്യതി പുറത്തുവിട്ടു; ട്രോളര്‍മാരെ തിരിച്ചു ട്രോളി കാളിദാസ് ജയറാം https://www.chandrikadaily.com/actor-kalidas-jayaram-about-film-poomaram-news.html https://www.chandrikadaily.com/actor-kalidas-jayaram-about-film-poomaram-news.html#respond Fri, 09 Feb 2018 04:43:44 +0000 http://www.chandrikadaily.com/?p=69015 പൂമരം ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ട് നടന്‍ കാളിദാസ് ജയറാം. മറ്റ് തടസ്സങ്ങളില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്ന് കാളിദാസ് പറഞ്ഞു. സിനിമയിലെ പൂമരം എന്ന ഗാനം ഇറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രം റിലീസ് ചെയ്തിരുന്നില്ല. ഇതിനെതിരെ കാളിദാസിന് നിരന്തരം ട്രോളുകളും വന്നിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങുമെന്നും പറഞ്ഞെങ്കിലും അന്നും നടന്നില്ല. ഒടുവിലിതാ മാര്‍ച്ച് 9ന് റിലീസ് തിയ്യതി പ്രഖ്യാപിച്ച് കാളിദാസിന്റെ രംഗപ്രവേശം.’ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കില്‍ 2018 മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയൂന്നറിയാം അതോണ്ടാ’-കാളിദാസ് പറഞ്ഞു. ഇതുവരെ ട്രോളിയവരെ തിരിച്ചൊന്നു ട്രോളിയിട്ടാണ് കാളിദാസിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.

]]>
https://www.chandrikadaily.com/actor-kalidas-jayaram-about-film-poomaram-news.html/feed 0