actor Sivakarthikeyan – Chandrika Daily https://www.chandrikadaily.com Mon, 06 Oct 2025 05:53:51 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg actor Sivakarthikeyan – Chandrika Daily https://www.chandrikadaily.com 32 32 നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹത്തെ കാണാതായി; തിരച്ചില്‍ ശക്തം https://www.chandrikadaily.com/lion-adopted-by-actor-sivakarthikeyan-goes-missing-search-intensifies.html https://www.chandrikadaily.com/lion-adopted-by-actor-sivakarthikeyan-goes-missing-search-intensifies.html#respond Mon, 06 Oct 2025 05:53:51 +0000 https://www.chandrikadaily.com/?p=357071 ചെന്നൈ: നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹത്തെ കാണാതായി. തമിഴ്‌നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ സിംഹത്തെയാണ് കാണാതായത്. അഞ്ച് വയസുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്.

ബംഗളൂരുവില്‍ നിന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഷേര്‍യാറിനെ വാണ്ടല്ലൂരിലേക്ക് കൊണ്ടുവന്നത്. വ്യാഴാഴ്ച സഫാരി മേഖലയിലേക്ക് തുറന്നുവിട്ട സിംഹം തിരികെ കൂട്ടിലേക്ക് മടങ്ങിയെത്താതിരുന്നതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. 50 ഏക്കര്‍ വിസ്തീര്‍ണമുള്ള സഫാരി മേഖലയിലാണു സിംഹം കാണാതായത്.

ശനിയാഴ്ച വൈകുന്നേരംവരെ ഷേര്‍യാര്‍ തിരികെ വന്നിട്ടില്ലെന്ന് മൃഗശാല അധികൃതര്‍ സ്ഥിരീകരിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ അഞ്ചു സംഘങ്ങളായി പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. സഫാരി സോണില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിംഹത്തെ കണ്ടെത്താന്‍ തെര്‍മല്‍ ഇമേജിങ് ഡ്രോണുകളും ക്യാമറകളും ഉപയോഗിച്ച് പരിശോധന നടത്തുകയാണ്. സഫാരി മേഖലയിലുളള മയിലുകള്‍, മുയലുകള്‍ തുടങ്ങിയ മൃഗങ്ങള്‍ക്ക് അപകടസാധ്യതയില്ലെന്നും മൃഗശാല ഡയറക്ടര്‍ റിറ്റോ സിറിയക് വ്യക്തമാക്കി. ഉയരമുള്ള ചുറ്റുമതിലും മുള്ളുവേലികളും ഉള്ളതിനാല്‍ സിംഹം പുറത്തേക്ക് പോയിട്ടില്ലെന്നാണു പ്രാഥമിക നിഗമനം.

]]>
https://www.chandrikadaily.com/lion-adopted-by-actor-sivakarthikeyan-goes-missing-search-intensifies.html/feed 0