Ad – Chandrika Daily https://www.chandrikadaily.com Tue, 19 Nov 2024 00:58:47 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Ad – Chandrika Daily https://www.chandrikadaily.com 32 32 പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍ https://www.chandrikadaily.com/the-government-has-spent-crores-on-advertisement-hoardings.html https://www.chandrikadaily.com/the-government-has-spent-crores-on-advertisement-hoardings.html#respond Tue, 19 Nov 2024 00:58:47 +0000 https://www.chandrikadaily.com/?p=318033 പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജന്‍സികള്‍ക്കായി പരസ്യ പ്രദര്‍ശനത്തിന് നല്‍കിയത്.
2021-22 സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. അന്ന് പതിനാലോളം സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. 2022-23 ല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്‍ഡിങുകള്‍ക്കായി ചെലവഴിച്ചത്് 1,16,98,385 രൂപയാണ്. ഈ വര്‍ഷത്തേക്ക് കടന്നപ്പോഴേക്കും സ്വകാര്യ എജന്‍സികളുടെ എണ്ണം ഇരുപത്തിരണ്ടായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ 7 മാസങ്ങള്‍ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്‍ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.

എന്നാല്‍ അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപ സര്‍ക്കാര്‍ ചെലവിട്ടു. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയില്‍ ഇത്തരം ഞെട്ടിക്കുന്ന കണക്കുകളാണ് കാണാന്‍ കഴിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാല്‍ അതേസമയമാണ് പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണെന്ന് പുറത്തു വരുന്നത്.

]]>
https://www.chandrikadaily.com/the-government-has-spent-crores-on-advertisement-hoardings.html/feed 0
ഇന്‍സ്റ്റാഗ്രാം പരസ്യം കണ്ട് ഓര്‍ഡര്‍ ചെയ്തു; വന്നത് മറ്റൊന്ന്; പരാതി അയച്ചിട്ടും ഫലമില്ല; വഞ്ചിതനായി യുവാവ് https://www.chandrikadaily.com/saw-the-instagram-ad-and-ordered-another-came-complaint-sent-to-no-avail-the-young-man-was-deceived.html https://www.chandrikadaily.com/saw-the-instagram-ad-and-ordered-another-came-complaint-sent-to-no-avail-the-young-man-was-deceived.html#respond Sat, 29 Jul 2023 06:40:48 +0000 https://www.chandrikadaily.com/?p=266965 ഇൻസ്റ്റാഗ്രാമില്‍ പരസ്യം കണ്ട് ഓണ്‍ലൈൻ മുഖേന പര്‍ച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേണ്‍ അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്‍ 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവര്‍ എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്‍ കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ കോഡൂര്‍ സ്വദേശി നിസാര്‍.

ഇൻസ്റ്റാഗ്രാമിലെ സ്‌പോണ്‍സേര്‍ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓണ്‍ലൈൻ പര്‍ച്ചേഴ്‌സിംഗിലെ പോലെ ഇവയ്‌ക്ക് റിട്ടേണ്‍ അയക്കുന്നതിനുള്ള ഓപ്ഷനില്ല. ഇതിനാല്‍ തന്നെ തനിക്ക് ലഭിച്ച കവര്‍ ഓര്‍ഡര്‍ ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാര്‍ പറയുന്നു. പകുതിയില്‍ അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫര്‍ കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.

കറുത്ത നിറത്തിലുളള മാഗ്‌നെറ്റ്, ലെൻസ് മൗണ്ട് കവറിനായിരുന്നു ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉള്‍പ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇൻസ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാല്‍ തനിക്കു കൊറിയറായി വന്ന ഫോണ്‍ കവര്‍ ഫോണിന് ഉപയോഗിക്കാൻ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബര്‍ ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്ന് നിസാര്‍.

]]>
https://www.chandrikadaily.com/saw-the-instagram-ad-and-ordered-another-came-complaint-sent-to-no-avail-the-young-man-was-deceived.html/feed 0
സ്ത്രീകളെ ‘അടിച്ചമര്‍ത്തുന്ന’ ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദത്തില്‍ https://www.chandrikadaily.com/anti-women-ad-in-haryana.html https://www.chandrikadaily.com/anti-women-ad-in-haryana.html#respond Wed, 28 Jun 2017 19:38:41 +0000 http://www.chandrikadaily.com/?p=33897 ചണ്ഡിഗഡ്: സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ള ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്ന മാഗസിനിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അടയാളം എന്ന അര്‍ത്ഥം വരുന്ന തലക്കെട്ട് നല്‍കിയിരിക്കുന്നത്. മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം എന്ന ക്യാപ്ഷനോട് കൂടി നിര്‍മ്മിച്ച പരസ്യമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഹരിയാനയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കുന്ന സംവാദ് എന്ന വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ബാക്ക് പേജിലെ പരസ്യമായി മുഖം മറച്ചു നില്‍ക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം മറയ്ക്കുള്ളിലെ സ്ത്രീയാണ് ഹരിയാനയുടെ അഭിമാനം എന്ന് പറയുന്നത്. മാഗസിന്റെ ഫ്രണ്ട് പേജില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ചിത്രമാണുള്ളത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളോടുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ സമീപനമാണ് ഈ ചിത്രം വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ മറുവശത്ത് സ്ത്രീയെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജാവാല കുറ്റപ്പെടുത്തി. പരസ്യം ഏത് സാഹചര്യത്തിലാണ് മാഗസിനില്‍ ഇടംപിടിച്ചതെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് ഹരിയാന. 879 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍ എന്നതാണ് 2011 സെന്‍സസ് പ്രകാരമുള്ള ഇവിടങ്ങളിലെ കണക്ക്.

]]>
https://www.chandrikadaily.com/anti-women-ad-in-haryana.html/feed 0