ADGP – Chandrika Daily https://www.chandrikadaily.com Fri, 18 Jul 2025 04:57:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ADGP – Chandrika Daily https://www.chandrikadaily.com 32 32 എഡിജിപിയുടെ ശബരിമലയിലെ ട്രാക്ടര്‍ യാത്ര; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് https://www.chandrikadaily.com/tractor-yatra-at-sabarimala-by-adgp-cctv-footage-is-out.html https://www.chandrikadaily.com/tractor-yatra-at-sabarimala-by-adgp-cctv-footage-is-out.html#respond Fri, 18 Jul 2025 04:57:57 +0000 https://www.chandrikadaily.com/?p=347792 എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചും അജിത് കുമാര്‍ ട്രാക്ടറില്‍ യാത്രചെയ്തിരുന്നു.

വിഷയത്തില്‍ എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് വിശദീകരണം നല്‍കി. അതേസമയം കാലുവേദനിച്ചതിനാലാണ് ട്രാക്ടറില്‍ കയറിയതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം.

നേരത്തെ ട്രാക്ടര്‍ യാത്രയുമായി ബന്ധപ്പെട്ട് ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്. വിഷയത്തില്‍ കോടതി ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും വിശദീകരണവും തേടിയിരുന്നു.

]]>
https://www.chandrikadaily.com/tractor-yatra-at-sabarimala-by-adgp-cctv-footage-is-out.html/feed 0
എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി https://www.chandrikadaily.com/vigilance-case-against-mr-aajit-kumar-argument-adjourned-to-18th-of-this-month.html https://www.chandrikadaily.com/vigilance-case-against-mr-aajit-kumar-argument-adjourned-to-18th-of-this-month.html#respond Tue, 10 Jun 2025 10:04:21 +0000 https://www.chandrikadaily.com/?p=344150 എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ വിജിലന്‍സ് കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എം.ആര്‍ അജിത് കുമാറുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദ്യ പരിശോധന നടത്തിയത് എം.ആര്‍ അജിത് കുമാറിന്റെ കീഴുദ്യോഗസ്ഥരായതിനാല്‍ ആ അന്വേഷണത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടാവില്ലെന്ന വാദമുള്‍പ്പടെ ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചു.

അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്.

]]>
https://www.chandrikadaily.com/vigilance-case-against-mr-aajit-kumar-argument-adjourned-to-18th-of-this-month.html/feed 0
എം.ആര്‍ അജിത് കുമാറിനെതിരായ കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം https://www.chandrikadaily.com/case-against-mr-ajit-kumar-court-scolds-vigilance-for-not-submitting-investigation-report.html https://www.chandrikadaily.com/case-against-mr-ajit-kumar-court-scolds-vigilance-for-not-submitting-investigation-report.html#respond Tue, 06 May 2025 09:26:17 +0000 https://www.chandrikadaily.com/?p=340359 എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. തിരുവനന്തപുരം വിജിന്‍സ് കോടതിയുടേതാണ് ശകാരം. വിജിലന്‍സിനോട് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല.

റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാതെ എന്തിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കോടതി ചോദിച്ചു. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഈ മാസം 12ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

നേരത്തെ പലതവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടിയിരുന്നു. അഡ്വ. നാഗരാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

]]>
https://www.chandrikadaily.com/case-against-mr-ajit-kumar-court-scolds-vigilance-for-not-submitting-investigation-report.html/feed 0
എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം: രണ്ട് മാസം കൂടി സാവകാശം ചോദിച്ച് വിജിലന്‍സ് https://www.chandrikadaily.com/investigation-against-adgp-mr-ajith-kumar-vigilance-asking-for-two-more-months-delay.html https://www.chandrikadaily.com/investigation-against-adgp-mr-ajith-kumar-vigilance-asking-for-two-more-months-delay.html#respond Fri, 24 Jan 2025 14:25:37 +0000 https://www.chandrikadaily.com/?p=327215 എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം തുടരുന്നതിന് രണ്ട് മാസം കൂടി സാവകാശം ചോദിച്ച് വിജിലന്‍സ്. എം ആര്‍ അജിത് കുമാറിനെതിരെയും പി. ശശിക്കെതിരെയും വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാര്‍ച്ച് 25ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിച്ചത്.

നേരത്തേ എഡിജിപി എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ പങ്ക്, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി, തിരുവനന്തപുരത്തെ ആഡംബര വീട് നിര്‍മ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ച്, ഫ്‌ലാറ്റ് വില്‍പ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു തുടങ്ങി നിരവധി പരാതികളാണ് വിജിലന്‍സ് അന്വേഷിച്ചത്. എന്നാല്‍ എല്ലാ ആരോപണങ്ങളിലും അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നത്.

തുടരന്വേഷണത്തില്‍ അനധികൃത സ്വത്ത് സമ്പാദനമടക്കം തെളിഞ്ഞാല്‍ അജിത് കുമാറിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.

 

]]>
https://www.chandrikadaily.com/investigation-against-adgp-mr-ajith-kumar-vigilance-asking-for-two-more-months-delay.html/feed 0
സ്വര്‍ണക്കടത്തില്‍ തെളിവില്ല, എ..ആര്‍ അജിത് കുമാറിനതിരെ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് https://www.chandrikadaily.com/no-evidence-in-gold-debt-vigilances-clean-chit-against-ar-ajit-kumar.html https://www.chandrikadaily.com/no-evidence-in-gold-debt-vigilances-clean-chit-against-ar-ajit-kumar.html#respond Sun, 22 Dec 2024 05:04:50 +0000 https://www.chandrikadaily.com/?p=322824

തിരുവനന്തപുരം: ആരോപണങ്ങളില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് എന്ന് റിപ്പോര്‍ട്ട്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസില്‍ പി വി അന്‍വറിന് തെളിവ് ഹാജരാക്കാനായില്ലെന്നും, വിജിലന്‍സ് അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടന്നത്. കവടിയാറിലെ ആഢംബര വീട് നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ഇതിന്റെ ബാങ്ക് രേഖകള്‍ ഹാജരാക്കി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് വിജിലൻസിന്റെ റിപ്പോർട്ടിലുള്ളത്. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നത് അടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

]]>
https://www.chandrikadaily.com/no-evidence-in-gold-debt-vigilances-clean-chit-against-ar-ajit-kumar.html/feed 0
എം.ആര്‍ അജിത് കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം https://www.chandrikadaily.com/moved-to-promote-mr-ajith-kumar-as-dgp.html https://www.chandrikadaily.com/moved-to-promote-mr-ajith-kumar-as-dgp.html#respond Thu, 12 Dec 2024 12:38:03 +0000 https://www.chandrikadaily.com/?p=321534 എ.ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ എം.ആര്‍ അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം. ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.

കഴിഞ്ഞ ദിവസം ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റി ചേരുകയും എം.ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കുകയും ചെയ്തു. യു.പി.എസ്.സി ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുക്കും.

തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുകയാണ്. എന്നാല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് സ്ഥാനക്കയറ്റം തടയാനാവില്ലെന്ന്് സ്‌ക്രീനിങ് കമ്മിറ്റി പറഞ്ഞു.

ഇതുവരെ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ അജിത്കുമാര്‍ ഇതുവരെയും നേരിട്ടിട്ടില്ല.

 

]]>
https://www.chandrikadaily.com/moved-to-promote-mr-ajith-kumar-as-dgp.html/feed 0
അനധികൃത സ്വത്ത് സമ്പാദനം; എം.ആര്‍ അജിത്കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു https://www.chandrikadaily.com/illegal-acquisition-of-1property-vigilance-questioned-mr-ajithkumar.html https://www.chandrikadaily.com/illegal-acquisition-of-1property-vigilance-questioned-mr-ajithkumar.html#respond Wed, 04 Dec 2024 05:14:03 +0000 https://www.chandrikadaily.com/?p=320321 അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ആഡംബര വീട് നിര്‍മാണം അടക്കമുള്ളവയുടെ രേഖകള്‍ അജിത് കുമാര്‍ വിജിലന്‍സിനു കൈമാറി. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എം.ആര്‍.അജിത്കുമാറിനെതിരെ ഡിജിപി എസ്.ദര്‍വേഷ് സാഹിബ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു.

പി.വി അന്‍വര്‍ എംഎല്‍എ അജിത്കുമാറിനെതിരെ ചില അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നീടു പ്രത്യേക സംഘത്തിനു നല്‍കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. ഈ മൊഴി പരിശോധിച്ച ശേഷമാണ് അതിലെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു ഡിജിപി സര്‍ക്കാരിന്റെ അനുമതി തേടിയത്.

നേരത്തെ ആര്‍എസ്എസ് നേതാക്കളുമായുള്ള സ്വകാര്യക്കൂടിക്കാഴ്ച വിവാദം എം.ആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്നിരുന്നു.

]]>
https://www.chandrikadaily.com/illegal-acquisition-of-1property-vigilance-questioned-mr-ajithkumar.html/feed 0
എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം വെറും നാടകം, പി.വി. അന്‍വര്‍ https://www.chandrikadaily.com/delayed-action-against-adgp-to-protect-veena-vijayan-sfio-investigation-in-masapadi-case-is-just-drama-p-v-anwar.html https://www.chandrikadaily.com/delayed-action-against-adgp-to-protect-veena-vijayan-sfio-investigation-in-masapadi-case-is-just-drama-p-v-anwar.html#respond Sun, 13 Oct 2024 17:35:28 +0000 https://www.chandrikadaily.com/?p=313276 മാസപ്പടി കേസിലെ എസ്എഫ്‌ഐഒ അന്വേഷണം നാടകമെന്ന് നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍. എഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. എഡിജിപിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കാമെന്ന് പറഞ്ഞത്  ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എസ്എഫ്‌ഐഒ ഇത്രയും കാലം എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. ചെന്നൈയിൽ എസ്എഫ്ഐഒ ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദിന് മുമ്പാകെയാണ് വീണ ഹാജരായത്. അടുത്ത മാസം എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് നിർണായക മൊഴിയെടുപ്പ്നടന്നത്.

]]>
https://www.chandrikadaily.com/delayed-action-against-adgp-to-protect-veena-vijayan-sfio-investigation-in-masapadi-case-is-just-drama-p-v-anwar.html/feed 0
എഡിജിപി ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ അസൈന്റ്‌മെന്റ്‌സ്; നിയമസഭയില്‍ ആഞ്ഞടിച്ച് വിടി സതീശന്‍ https://www.chandrikadaily.com/the-adgp-was-doing-political-assignments-of-the-chief-minister-satheesan-stormed-the-assembly.html https://www.chandrikadaily.com/the-adgp-was-doing-political-assignments-of-the-chief-minister-satheesan-stormed-the-assembly.html#respond Tue, 08 Oct 2024 09:51:38 +0000 https://www.chandrikadaily.com/?p=312535 എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഭരണപക്ഷത്തിനെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എഡിജിപി ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ അസൈന്റ്‌മെന്റ്‌സാണെന്നും ഇത്രയൊക്കെ ആരോപണങ്ങള്‍ വരുമ്പോഴും എഡിജിപി അവിടെ നില്‍ക്കുകയാണെന്നും സതീശന്‍ ആരാഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ആരോപണങ്ങള്‍ ആദ്യമായി ഉന്നയിച്ചത് താനാണെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ ഇരുവരും തമ്മിലുള്ള കൂടികാഴ്ച മുഖ്യമന്ത്രി അറിയാതെ നടന്നതാണെങ്കില്‍ കൂടിക്കാഴ്ച നടന്ന് 16 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കള്ളപ്പണക്കേസില്‍ ബിജെപി പ്രസിഡന്റിനെ ഭരണപക്ഷം സഹായിച്ചെന്നും ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലുണ്ടായ കാലതാമസമാണ് കേസ് തള്ളി പോകാന്‍ കാരണമായതെന്നും വി ടി സതീശന്‍ പറഞ്ഞു.

 

]]>
https://www.chandrikadaily.com/the-adgp-was-doing-political-assignments-of-the-chief-minister-satheesan-stormed-the-assembly.html/feed 0
പൂരം കലക്കല്‍ മുതല്‍ എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വരെ; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍ https://www.chandrikadaily.com/from-pooram-kalakal-to-adgp-rss-meet-govt-not-answering-questions.html https://www.chandrikadaily.com/from-pooram-kalakal-to-adgp-rss-meet-govt-not-answering-questions.html#respond Mon, 07 Oct 2024 15:16:07 +0000 https://www.chandrikadaily.com/?p=312464 എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ സര്‍ക്കാര്‍. തൃശൂര്‍ പൂരം കലക്കല്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും മറുപടി പറയാതെ സര്‍ക്കാര്‍.

നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ സര്‍ക്കാര്‍. ഈ വിഷയങ്ങളിലെല്ലാം ഉയര്‍ത്തിയ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഇടാത്ത വിഭാഗത്തിലേക്ക് നിയമസഭാ സെക്രട്ടറിയേറ്റ് മാറ്റിയിരിക്കുകയാണ്. നക്ഷത്രചിഹ്നം ഇട്ട ചോദ്യത്തില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

വാദങ്ങളും അഭ്യൂഹങ്ങളും മാത്രമായതുകൊണ്ടാണു നക്ഷത്രചിഹ്നം ഇടാത്ത പട്ടികയിലേക്ക് മാറ്റിയതെന്നാണ് സ്പീക്കറുടെ മറുപടി.

 

]]>
https://www.chandrikadaily.com/from-pooram-kalakal-to-adgp-rss-meet-govt-not-answering-questions.html/feed 0