ADOOR – Chandrika Daily https://www.chandrikadaily.com Mon, 10 Nov 2025 15:46:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ADOOR – Chandrika Daily https://www.chandrikadaily.com 32 32 അടൂരില്‍ ഭാര്യയെ കാണാനില്ലെന്ന് തെറ്റിദ്ധരിച്ച് നാലുവയസ്സുകാരനുമായി പിതാവിന്റെ ആത്മഹത്യശ്രമം https://www.chandrikadaily.com/11father-attempts-suicide-with-four-year-old-son-after-mistaking-his-wife-for-missing-in-adoor.html https://www.chandrikadaily.com/11father-attempts-suicide-with-four-year-old-son-after-mistaking-his-wife-for-missing-in-adoor.html#respond Mon, 10 Nov 2025 15:45:12 +0000 https://www.chandrikadaily.com/?p=363044 അടൂര്‍: ഭാര്യയെ കാണാനില്ലെന്ന തെറ്റിദ്ധാരണയില്‍ നാലുവയസ്സുകാരനായ മകനെ കൂട്ടി സ്വകാര്യ ബസിന് മുന്നില്‍ ചാടി പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബസ് ഡ്രൈവര്‍ സമയോചിതമായി ബ്രേക്കിട്ടതോടെ പിതാവിനും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവം തിങ്കളാഴ്ച രാവിലെ 9.30ഓടെ അടൂര്‍ ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമാണ് നടന്നത്.

അടൂര്‍ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ ഭാഗത്തേക്ക് വന്നുകൊണ്ടിരുന്ന അശ്വിന്‍ ബസിന് മുന്നിലേക്കാണ് പിതാവ് മകനെ എടുത്ത് പെട്ടെന്ന് ചാടിയത്. ഡ്രൈവര്‍ ഇളമണ്ണൂര്‍ മാരൂര്‍ ചാങ്കൂര്‍ സ്വദേശി ബി. ഉണ്ണികൃഷ്ണന്‍ സഡന്‍ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയതോടെ ദുരന്തം ഒഴിവായി.

സംഭവത്തിനുശേഷം പിതാവ് മകനെ കൂട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു. പിന്നീട് ഇയാള്‍ പാര്‍ത്ഥസാരഥി ക്ഷേത്ര ജംഗ്ഷന്‍ ഭാഗത്തേക്ക് വീണ്ടും ഓടി. ട്രാഫിക് ഹോം ഗാര്‍ഡ് ജി. ശ്രീവത്സന്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

ട്രാഫിക് എന്‍ഫോഴ്സ്മെന്റ് എസ്.ഐമാരായ ജി. സുരേഷ് കുമാര്‍, ടി.എന്‍. അയൂബ്, സി.പി.ഒ ഷിമിം എന്നിവര്‍ സ്ഥലത്തെത്തി പിതാവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പോലീസിനോട് ഇയാള്‍ ”ഭാര്യ കാണാനില്ല, എന്നെ വിട്ടുപോയി” എന്നുമായിരുന്നു പറയുന്നത്. എന്നാല്‍ ഈ സമയം ഭാര്യ ഭര്‍ത്താവിനെയും മകനെയും തിരഞ്ഞ് ആശുപത്രിയിലായിരുന്നു. ട്രാഫിക് എസ്.ഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ കണ്ടെത്തി.

തുടര്‍ന്ന് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ ഇരുവരും ആശ്വസിച്ചു. പിന്നീട് ആലപ്പുഴ സ്വദേശികളായ കുടുംബത്തെ പൊലീസ് സുരക്ഷിതമായി ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്കയച്ചു.

 

]]>
https://www.chandrikadaily.com/11father-attempts-suicide-with-four-year-old-son-after-mistaking-his-wife-for-missing-in-adoor.html/feed 0
അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക് https://www.chandrikadaily.com/car-and-lorry-collide-in-adoor-bypass-four-people-were-injured.html https://www.chandrikadaily.com/car-and-lorry-collide-in-adoor-bypass-four-people-were-injured.html#respond Wed, 04 Jun 2025 02:23:06 +0000 https://www.chandrikadaily.com/?p=343537 പത്തനംതിട്ട: അടൂര്‍ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പന്തളം സ്വദേശികളായ വിഷ്ണു, ആദര്‍ശ്, സബിന്‍, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടു പേരുടെ
നില ഗുരുതരമാണ്.

കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരം കിള്ളിപ്പാലം കാര്‍ വാഷ് സെന്ററില്‍ ജോലിക്കാരായിരുന്നു നാലുപേരും. തിരുവനന്തപുരത്തുനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ലോറി മറിഞ്ഞു

ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം.

കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ നിന്ന് വന്ന് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

]]>
https://www.chandrikadaily.com/car-and-lorry-collide-in-adoor-bypass-four-people-were-injured.html/feed 0
അടൂരില്‍ ടിപ്പര്‍ ലോറി എ ഐ ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്തു https://www.chandrikadaily.com/adooraicamerahitbytipper.html https://www.chandrikadaily.com/adooraicamerahitbytipper.html#respond Fri, 26 May 2023 06:22:42 +0000 https://www.chandrikadaily.com/?p=256010 അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്‍ ലോറി ഇടിച്ച് തകർത്തു .കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറിയാണ് പോസ്റ്റർ ഇടിച്ച് തകർത്തത്.ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു .അടുത്ത മാസം അഞ്ച് മുതല്‍ ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്.

]]>
https://www.chandrikadaily.com/adooraicamerahitbytipper.html/feed 0
അടൂര്‍ പറയുന്നത് കളളമെന്ന് ശുചീകരണത്തൊഴിലാളികള്‍ https://www.chandrikadaily.com/aadoor-lie.html https://www.chandrikadaily.com/aadoor-lie.html#respond Tue, 31 Jan 2023 11:17:10 +0000 https://www.chandrikadaily.com/?p=235335 കോട്ടയം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ചെയര്‍മാന്‍പദവി രാജിവെച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത് കള്ളമാണെന്നും ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരുണ്ടെന്നും സ്ഥാപനത്തിലെ തൊഴിലാളികള്‍. ഇന്ന ്‌രാവിലെയാണ് അടൂര്‍ ചെയര്‍മാന്‍ പദവി രാജിവെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പട്ടികജാതിക്കാര്‍ ശുചീകരണത്തൊഴിലാളികളായി ഇല്ലെന്ന് പറഞ്ഞത്. ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി വൃത്തിയാക്കിച്ചതായും തൊഴിലാളികള്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിയോഗിച്ച സമിതികൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും സത്യസന്ധരായ പൊലീസ് അന്വേഷിക്കണമെന്നും അടൂര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ചയാണ് ഡയറക്ടറും എട്ട് അധ്യാപകരും അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഗിരീഷ ്കാസറവള്ളിയും രാജിവെച്ചത്.

]]>
https://www.chandrikadaily.com/aadoor-lie.html/feed 0
കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍രെ ചെയര്‍മാന്‍ സ്ഥാനം അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു https://www.chandrikadaily.com/adoor-resign.html https://www.chandrikadaily.com/adoor-resign.html#respond Tue, 31 Jan 2023 07:19:44 +0000 https://www.chandrikadaily.com/?p=235285 കോട്ടയത്തെ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍രെ ചെയര്‍മാന്‍ സ്ഥാനം പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവെച്ചു. ഇന്ന് തിരുവനന്തപുരത്താണ് വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം.നേരത്തെ ഡയറക്ടര്‍ ശങ്കര്‍മോഹനും രാജിവെച്ചിരുന്നു. സ്ഥാപനത്തിനകത്തെ ജാതിവിവേചനത്തെതുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലായിരുന്നു. ചെയര്‍മാന്‍ പക്ഷേ ഡയറക്ടറെ പിന്തുണക്കുകയായിരുന്നു. വിവേചനമില്ലെന്നും ആരൊക്കെയോ പിന്നില്‍ കളിക്കുകയാണെന്നുമായിരുന്നു സര്‍ക്കാരിന്റെയും അടൂരിന്റെയും സി.പി.എം നേതാക്കളുടെയും നിലപാട്. എന്നാല്‍ ഡയറക്ടറുടെ രാജിയോടെ അടൂരില്‍ സമ്മര്‍ദമേറി. ഏതായാലും കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചെങ്കിലും അടൂര്‍ തുടരുന്നത് തര്‍ക്കം തുടരാനിട യാക്കിയിരുന്നു.

]]>
https://www.chandrikadaily.com/adoor-resign.html/feed 0
അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനം: ക്വട്ടേഷന്‍ സംഘത്തിന് മുറികൊടുത്ത താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു https://www.chandrikadaily.com/adoor-rest-house-assault.html https://www.chandrikadaily.com/adoor-rest-house-assault.html#respond Sat, 28 Jan 2023 14:31:22 +0000 https://www.chandrikadaily.com/?p=234909 തിരുവനന്തപുരം: അടൂര്‍ സര്‍ക്കാര്‍ റെസ്റ്റ് ഹൗസില്‍ താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. റെസ്റ്റ് ഹൗസില്‍ ക്വട്ടേഷന്‍ മര്‍ദനം നടന്ന സംഭവത്തെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്. താത്ക്കാലിക ജീവനക്കാരനായ രാജീവ് ഖാന്‍ ക്വട്ടേഷന്‍ സംഘത്തിന് ക്രമവിരുദ്ധമായി മുറിയെടുത്തു നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് നടപടി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഉത്തരവ് നല്‍കിയത്.

കൊച്ചി കാക്കനാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. കേസില്‍ 5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനെ തട്ടികൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയെ തുടന്ന് നടത്തിയ അന്വേഷണമാണ് രാജീവ് ഖാനെ കുടുക്കിയത്.

പൊലീസ് അന്വേഷണത്തിനിടിയല്‍ പ്രതികള്‍ ലിബിനിന്റെ സഹോദരന്റെഫോണില്‍ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇന്‍ഫോ പാര്‍ക്ക് നടത്തിയ അന്വേഷണത്തില്‍ അടൂര്‍ റസ്റ്റ് ഹൗസിലാണ് അക്രമി സംഘം മുറിയെടുത്തതെന്ന് കണ്ടെത്തി.

ഇന്‍ഫോപാര്‍ക്ക് പൊലീസ് നല്‍കിയ വിവരത്തിന് പിന്നാലെ അടൂര്‍ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിന്‍ വര്‍ഗീസിനെ മോചിപ്പിക്കുയും 3 പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂര്‍ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് യുവാവ് മൊഴി നല്‍കി. തലയോട്ടിക്ക് അടക്കം പരിക്കേറ്റ ലിബിനിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം സ്വദേശികളായ പ്രതീഷ്, അക്ബര്‍ ഷാ, പത്തനംതിട്ട സ്വദേശി വിഷ്ണു, എറണാകുളം സ്വദേശികളായ സുബിഷ്, ലിജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ചിലരുമായി മര്‍ദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരില്‍ നിന്ന് കാര്‍ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വില്‍പ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തര്‍ക്കത്തിന് കാരണം.

]]>
https://www.chandrikadaily.com/adoor-rest-house-assault.html/feed 0
നല്ലവന്‍ ഒരിക്കലും ഗുണ്ടയാവില്ല , ഗുണ്ട നല്ലവനും ; അടൂരിന് മേജര്‍ രവിയുടെ മറുപടി; മോഹന്‍ലാലിനെ തുണച്ച് സംവിധായകന്‍ https://www.chandrikadaily.com/mohanlala-major-ravi-adoor.html https://www.chandrikadaily.com/mohanlala-major-ravi-adoor.html#respond Sun, 22 Jan 2023 04:14:00 +0000 https://www.chandrikadaily.com/?p=233958 അടൂരിന് മേജര്‍ രവിയുടെ മറുപടി; മോഹന്‍ലാലിനെ തുണച്ച് സംവിധായകന്‍

ഈയടുത്ത കാലത്ത് മിസ്റ്റര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കൊടുത്ത ഒരു ഇന്റര്‍വ്യൂ കാണാനിടയായി. അതില്‍ മൂന്ന് കാര്യങ്ങള്‍…
കൃത്യമായി ചില ചോദ്യങ്ങള്‍ എനിക്ക് ചോദിക്കാനുണ്ട്.

നമ്പര്‍ വണ്‍,
താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു മലയാള സിനിമ പോലും ഇവിടെ ഉണ്ടായിട്ടില്ല എന്ന് 2007 ല്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. 2006 ല്‍ ഇറങ്ങിയ ക്ലാസ്‌മേറ്റ്‌സ് ആന്‍ഡ് കീര്‍ത്തിചക്ര എന്നീ രണ്ട് സിനിമകള്‍ നൂറിലധികം ദിവസം തിയേറ്ററുകളില്‍ നിറഞ്ഞു ഓടി. ഒരു സിനിമയെക്കുറിച്ച് പറയുന്നതിനു മുന്നേ ആദ്യം താങ്കള്‍ മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനുള്ള മനസ്സുമായി ടിക്കറ്റ് എടുത്ത് തിയേറ്ററില്‍ പോയി സിനിമകള്‍ കാണണം. താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ താങ്കള്‍ക്ക് എന്താണ് അവകാശം.

രണ്ടാമതായി,
താങ്കള്‍ ഏതുസമയത്തും എന്തിനാണ് വടക്കോട്ട് നോക്കിയിരുന്ന് ആക്രോശിക്കുന്നത്.. സ്വന്തം മൂക്കിന് താഴെയുള്ള കേരളത്തില്‍ നടക്കുന്നത് കാണാന്‍ ശ്രമിക്കുക. ഒരു വ്യുീരൃശലേ ആയി തരം താഴരുത്.

കുറെ പറയാനുണ്ടെങ്കിലും ഒരു കാര്യം കൂടെ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തി ഞാന്‍ നിര്‍ത്താം. താങ്കള്‍ ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലിനെ ഒരു നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വെച്ച് ഒരിക്കലും താങ്കള്‍ സിനിമ ചെയ്യില്ല എന്നും പറഞ്ഞു കണ്ടു. മോഹന്‍ലാലിനെ ഒരു ഗുണ്ടാ പ്രയോഗം യൂസ് ചെയ്തു പബ്ലിക്കില്‍ സംസാരിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നിരിക്കുന്നത്. വയസ്സാകുമ്പോള്‍ പലര്‍ക്കും ഫ്രസ്‌ട്രേഷന്‍സ് കൂടും, പലതും കൈവിട്ടു പോകും. ഒരു ഗുണ്ട ഒരിക്കലും നല്ലവനാവില്ല. നല്ല ഗുണ്ട ചീത്ത ഗുണ്ടാ എന്നൊന്നുമില്ല.. മിസ്റ്റര്‍ അടൂര്‍, മോഹന്‍ലാല്‍ നില്‍ക്കുന്ന സ്ഥലം താങ്കള്‍ക്ക് ഒരിക്കലും എത്തിപ്പെടാന്‍ സാധിക്കില്ല എന്നതിന്റെ പേരില്‍, ഒരാളെയും ഇതുപോലെ അവഹേളിക്കാന്‍ ശ്രമിക്കരുത്.

അതുപോലെ കെ ആര്‍ നാരായണന്‍ അക്കാദമിയിലെ കുട്ടികളെ താങ്കളുടെ താല്‍പര്യത്തിനനുസരിച്ച് തെറ്റിദ്ധരിപ്പിക്കരുത്. താങ്കളുടെ വളരെ ക്ലോസ് ഫ്രണ്ട് ആണല്ലോ അവിടെ ഇരിക്കുന്നത്. അതിനുവേണ്ടി അവിടുത്തെ കുട്ടികളെ തമ്മിലടിപ്പിച്ച് അവരുടെ ഭാവി കളയരുത്. ഇനിയെങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ പബ്ലിക്കില്‍ വിളമ്പുന്നതിനു മുന്നേ, താങ്കള്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. ഒരു ചെറിയൊരു അഡൈ്വസ് എന്ന് മാത്രം…

ഇനി ഞാന്‍ പറയാന്‍ പോകുന്ന വാക്ക് ഒരുപക്ഷേ താങ്കള്‍ക്ക് പിടിക്കില്ല. ……. ജയ്ഹിന്ദ്…

മേജര്‍രവി ഫെയ്‌സ് ബുക്കില്‍ കുറിച്ച്

 

]]>
https://www.chandrikadaily.com/mohanlala-major-ravi-adoor.html/feed 0
‘മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡര്‍’, അടൂര്‍ ലോകം കണ്ട മികച്ച സംവിധായകനെന്ന് മുഖ്യമന്ത്രി https://www.chandrikadaily.com/news-kerala-adoor-pinarayi-kr-narayanan-insstitute.html https://www.chandrikadaily.com/news-kerala-adoor-pinarayi-kr-narayanan-insstitute.html#respond Wed, 18 Jan 2023 19:59:43 +0000 https://www.chandrikadaily.com/?p=233368 കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനം വലിയ വിവാദമായിരിക്കെ അടൂര്‍ ഗോപാലകൃഷ്നെ പ്രശംസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.ലോകം കണ്ട മികച്ച സംവിധായകനാണ് അടൂര്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദേശാഭിമാനിയുടെ 80ാം വാര്‍ഷികാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രശംസ.

അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍. സിനിമയോട് അദ്ദേഹത്തിന് എന്നും അടങ്ങാത്ത അഭിനിവേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനിടെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അടൂര്‍ രംഗത്തെത്തി. മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ ജനം വിശ്വസിക്കുന്ന കാലമാണ് എന്നായിരുന്നു അടൂര്‍ പറഞ്ഞത്.

]]>
https://www.chandrikadaily.com/news-kerala-adoor-pinarayi-kr-narayanan-insstitute.html/feed 0
അടൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം https://www.chandrikadaily.com/news-kerala-adoor-nakarasabha-cpm-conflict.html https://www.chandrikadaily.com/news-kerala-adoor-nakarasabha-cpm-conflict.html#respond Mon, 02 Jan 2023 12:23:37 +0000 https://www.chandrikadaily.com/?p=230398 നഗരസഭ അധ്യക്ഷസ്ഥാനത്തെച്ചൊല്ലി സി.പി.എമ്മില്‍ തര്‍ക്കം. സി.പി.എം നേതാവ് എസ്. ഷാജഹാന്‍ രണ്ടാം ഘട്ടത്തില്‍ അധ്യക്ഷനാകുമെന്ന് 2020ലെ തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിനെ തുടര്‍ന്ന് ധാരണയുണ്ടായിരുന്നു.എന്നാല്‍, ഇതിനെതിരെ ഒരു വിഭാഗം സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതിഷേധം ഉയര്‍ത്തിയത്. വ്യാജരേഖ ചമച്ച കേസുകളിലും വിജിലന്‍സ് കേസുകള്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലും ആരോപണവിധേയനായ കൗണ്‍സിലര്‍ ഷാജഹാനെ നഗരസഭ അധ്യക്ഷനാക്കാനുള്ള സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനുവി!!െന്റ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്.

നഗരസഭയില്‍ രണ്ടര വര്‍ഷം വീതം ചെയര്‍മാന്‍ സ്ഥാനം പങ്കിടുന്നതാണ് എല്‍.ഡി.എഫിലെ മുന്‍ ധാരണ. ആദ്യ രണ്ടര വര്‍ഷം സി.പി.ഐയിലെ ഡി. സജിയാണ് അധ്യക്ഷനായത്.ഇനിയുള്ള രണ്ടര വര്‍ഷം സി.പി.എമ്മിനാണ് സ്ഥാനം. ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, കെ. മഹേഷ് കുമാര്‍ എന്നിവരെയാണ് മറുവിഭാഗം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്.

വിവാദ പശ്ചാത്തലമുള്ള ഷാജഹാനെ നിയമിക്കാന്‍ കഴിയില്ലെന്ന് അവര്‍ വാദിക്കുന്നു. ഷാജഹാനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും പറയുന്നു. എതിര്‍പ്പ് ശക്തമായാല്‍ ദിവ്യ റെജി മുഹമ്മദിനോ മഹേഷ് കുമാറിനോ ആകും അധ്യക്ഷ സ്ഥാനം ലഭിക്കുക.

 

]]>
https://www.chandrikadaily.com/news-kerala-adoor-nakarasabha-cpm-conflict.html/feed 0
മേളയുടെ ഉദ്ഘാടകൻ അടൂർ; സിനിമ പിൻവലിച്ച് ജിയോ ബേബി https://www.chandrikadaily.com/film-festival-news-adoor-jio-baby.html https://www.chandrikadaily.com/film-festival-news-adoor-jio-baby.html#respond Mon, 19 Dec 2022 06:44:16 +0000 https://www.chandrikadaily.com/?p=227473 കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്നും ” ഫ്രീഡം ഫൈറ്റ് ” എന്ന സിനിമ പിൻവലിക്കുന്നതായി സംവിധായകൻ ജിയോ ബേബി. ജാതി വിവേചനമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ ഡയറക്ടർ ശങ്കർ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് അടൂർ സ്വീകരിക്കുന്നത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപത്യഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രതിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നതെന്ന് ജിയോ ബേബി കുറിച്ചു.

]]>
https://www.chandrikadaily.com/film-festival-news-adoor-jio-baby.html/feed 0